l o a d i n g

കായികം

ജിസാന്‍ റിയല്‍ എഫ്.സി. ക്ലബ്ബിന്റെ പുതിയ ജഴ്സി പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2026

ജിസാന്‍: ജിസാന്‍ സൂഖ് ദാഖില്‍ ആസ്ഥാനമായി കല, കായിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ ദീര്‍ഘകാലമായി സജീവമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ റിയല്‍ എഫ്.സി.യുടെ പുതിയ ഫുട്‌ബോള്‍ ജഴ്സി പ്രകാശനം ചെയ്തു. സൂഖ് ദാഖിലില്‍ നടന്ന ചടങ്ങില്‍ ക്ലബ് ചെയര്‍മാന്‍ ഹാരിസ് കല്ലായിയും സെക്രട്ടറി സുബീര്‍ പരപ്പന്‍പോയിലും ചേര്‍ന്ന് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ഇബ്തിലാല്‍ സ്വീറ്റ്സ് ആണ് ടീമിന്റെ പുതിയ ജഴ്സി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 2006-ല്‍ രൂപീകൃതമായ ക്ലബ് ഇതിനോടകം നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഫുട്‌ബോളിന് പുറമെ ക്ലബ്ബിന്റെ വോളിബോള്‍ ടീമും മേഖലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ചടങ്ങില്‍ ക്ലബ് അംഗങ്ങളായ മുസാഫിര്‍ മുക്കം, അക്ബര്‍ പറപ്പൂര്‍, പി.എ. സലാം പെരുമണ്ണ, സത്താര്‍ പൂക്കോട്ടൂര്‍, ജംഷി വാഴക്കാട്, സ്വാലിഹ് ചെമ്മാട്, റാഫി ചെമ്മാട്, നുഫൈല്‍, മുഫീദ് കോഴിക്കോട്, കരീം കപ്പൂര്‍, ബഷീര്‍ കരിഞ്ചാപ്പാടി, നാസര്‍ കൊല്ലം, റാസിഖ് പതിനാറുങ്ങല്‍, മുഹമ്മദലി പഴയന്നൂര്‍, സഹദ് മൂന്നിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ജിസാന്‍ റിയല്‍ എഫ്.സി ക്ലബ്ബിന്റെ പുതിയ ജേഴ്സി ഹാരിസ് കല്ലായിയും സുബീര്‍ പരപ്പന്‍പോയിലും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026