l o a d i n g

ഗൾഫ്

പ്രവാസികളെ അവഗണിച്ചതിന് ജനം ശിക്ഷ നല്‍കി, തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദിച്ച് ജിദ്ദ യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 6, 2026

ജിദ്ദ - പ്രവാസികളെ പാടെ അവഗണിച്ച പിണറായി ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ശക്തമായ സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മികച്ച വിജയമെന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത് കഷ്ടപ്പെട്ട് കുടുംബങ്ങളെയും നാടിനെയും താങ്ങി നിര്‍ത്തുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ട പരിഗണന നല്‍കാതെ വന്നതില്‍ ജനങ്ങള്‍ രേഖപ്പെടുത്തിയ പ്രതിഷേധം കൂടിയാണ് ഈ വിധിയെഴുത്ത്.

യു.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പ്രവാസികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കി അവരുടെ സുരക്ഷയും പുരോഗതിയും ഉറപ്പാക്കുന്ന നയങ്ങള്‍ നടപ്പിലാക്കും. നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ സഹായവും തൊഴില്‍ അവസരങ്ങളും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും പുതിയ കൈക്കൊള്ളും. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം സാധാരണ രാഷ്ട്രീയ വിജയം മാത്രമല്ല, ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും പ്രകടമാക്കുന്ന ശക്തമായ വിധിയാണ്. ഭരണത്തിന്റെ വീഴ്ചകള്‍ക്കും ജനങ്ങളെ ബാധിച്ച പ്രശ്‌നങ്ങള്‍ക്കും എതിരെ ജനങ്ങള്‍ നല്‍കിയ വ്യക്തമായ മറുപടിയാണ് ഫലമെന്നും നേതാക്കള്‍ പറഞ്ഞു.

ഈ വിജയത്തിനായി യു.ഡി.എഫിനെ പിന്തുണച്ച ഓരോ വോട്ടര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
യു.ഡി.എഫ് നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച്, കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കി, കൂടുതല്‍ ഉത്തരവാദിത്വത്തോടെ മുന്നോട്ട് പോകും.

കേരളത്തിന്റെ മനസ്സ് ഒരു വര്‍ഗീയതക്കും ഒരു കാലത്തും ഇടം നല്‍കാത്ത ഒന്നാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ. സകലമാന വര്‍ഗീയ ശക്തികളെയും കൂട്ടുപിടിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മലപ്പുറം ജില്ലാ യു.ഡി.എഫ്. ചെയര്‍മാന്‍ അസിസ് ലാക്കല്‍, കണ്‍വീനര്‍ ഇസ്മായില്‍ മുണ്ടുപറമ്പ, വൈസ് ചെയര്‍മാന്‍ ഫൈസല്‍ മക്കരപ്പറമ്പ, ജോ. കണ്‍വീനര്‍ നാണി ഇസ്ഹാഖ്, ട്രഷറര്‍ അഷ്റഫ് മുല്ലപ്പള്ളി, യു.എം ഹുസ്സൈന്‍ മലപ്പുറം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ വിപുലമായ വിജയാഘോഷ പരിപാടികളാണ് അരങ്ങേറിയത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026