l o a d i n g

ഗൾഫ്

ജിദ്ദയില്‍ സ്നേഹവസന്തമൊരുക്കി 'ജെ.എസ്.കെ' സാദാത്ത് കുടുംബ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 6, 2026

ജിദ്ദ- പ്രവാസലോകത്തെ തിരക്കുകള്‍ക്കിടയിലും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പൈതൃകത്തിന്റെ പെരുമയും വിളിച്ചോതി ജിദ്ദയിലെ സാദാത്ത് കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു. യമനീ പാരമ്പര്യമുള്ള കേരളത്തിലെ പ്രശസ്തമായ തങ്ങള്‍ ഖബീലകളിലെ ജിദ്ദയിലുള്ള അംഗങ്ങളെ കോര്‍ത്തിണക്കി ജിദ്ദാ സാദാത്ത് കൂട്ടായ്മ (ജെ.എസ്.കെ) ഹറാസാത്ത് വില്ലയില്‍ സംഘടിപ്പിച്ച ഫാമിലി സംഗമം പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. പ്രവാചക കുടുംബത്തിന്റെ പിന്‍തലമുറക്കാര്‍ ഒത്തുചേര്‍ന്ന ഈ സംഗമം പ്രവാസികള്‍ക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചത്.

വര്‍ഷങ്ങളായി ഇഫ്താര്‍ സംഗമങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ജെ.എസ്.കെ, ഇത്തവണ കൂടുതല്‍ വിപുലമായ പരിപാടികളാണ് ഒരുക്കിയത്. വൈജ്ഞാനിക ക്വിസ്, പ്രഭാഷണങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കായിക-കലാ മത്സരങ്ങള്‍, ആരോഗ്യ സംരക്ഷണ ക്ലാസ് എന്നിവ സംഗമത്തിന് മാറ്റ് കൂട്ടി. അംഗങ്ങള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി എത്തിച്ച വൈവിധ്യമാര്‍ന്ന മധുരപലഹാരങ്ങളും കൊച്ചു കുട്ടികളുടെ കലാപ്രകടനങ്ങളും പരിപാടിയുടെ മാധുര്യം വര്‍ദ്ധിപ്പിച്ചു.

കേവലം ഒത്തുചേരലിനപ്പുറം പ്രവാസികളുടെ ഉന്നമനത്തിനായി വലിയ ലക്ഷ്യങ്ങളാണ് ഈ കൂട്ടായ്മ മുന്നോട്ട് വെക്കുന്നത്. വരും കാലങ്ങളില്‍ പ്രവാസികള്‍ക്കും പുതിയ തലമുറയ്ക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള എജ്യൂ വിങ്, ജോബ് വിങ്, മീഡിയ വിങ്, ടൂര്‍ വിങ്, റിലീഫ് വിങ്, ബിസിനസ് വിങ്, മാര്യാജ് വിങ് തുടങ്ങിയ വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കാനാണ് ജിദ്ദ സാദാത്ത് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ നടന്ന സ്‌നേഹസംഗമം സയ്യിദ് സിദ്ധീഖ് തങ്ങള്‍ പട്ടര്‍കടവ് (മക്ക) ഉദ്ഘാടനം ചെയ്തു. സയ്യിദ് ഷക്കീര്‍ തങ്ങള്‍ പൊന്മുണ്ടം ആരോഗ്യ ക്ലാസിന് നേതൃത്വം നല്‍കി. സയ്യിദ് മുനവ്വര്‍ തങ്ങള്‍ തിരൂര്‍, സയ്യിദ് ഇബ്രാഹിം തങ്ങള്‍ പഴമള്ളൂര്‍, സയ്യിദ് സഈദ് തങ്ങള്‍ (സോണി), സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കരിങ്കല്ലത്താണി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ നാദാപുരം, അബ്ദുല്‍ റഹീം തങ്ങള്‍ മഞ്ചേരി (ലുലു), സയ്യിദ് ഹാരിസ് തങ്ങള്‍ ചെന്നൈ, സയ്യിദ് ഹബീബ് അസ്ലം തങ്ങള്‍ പരപ്പനങ്ങാടി, സയ്യിദ് അഷ്റഫ് കുഞ്ഞി തങ്ങള്‍ പുത്തനങ്ങാടി, സയ്യിദ് ഹസീബ് തങ്ങള്‍ ചേളാരി, സയ്യിദ് ഇദ് രീസ് തങ്ങള്‍ ചെട്ടിപ്പടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

രണ്ടു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കൂരിയാടിന് ചടങ്ങില്‍ സ്‌നേഹാദരവ് നല്‍കി. സയ്യിദ് മുബാരിസ് തങ്ങള്‍ ഹുദവി, സയ്യിദ് റഫീഖ് തങ്ങള്‍ വെങ്ങാട്, സയ്യിദ് റംസി ഹാഷിം തങ്ങള്‍ വേങ്ങര, സയ്യിദ് സിറാജുദ്ധീന്‍ തങ്ങള്‍ വേങ്ങര, സയ്യിദ് കോയക്കുട്ടി തങ്ങള്‍ വടക്കാങ്ങര, സയ്യിദ് ശകീര്‍ തങ്ങള്‍ പരപ്പനങ്ങാടി, സയ്യിദ് ജസീല്‍ തങ്ങള്‍ വടക്കാങ്ങര, സയ്യിദ് മുഷ്താഖ് തങ്ങള്‍ പാണായി, സയ്യിദ് ഷമീം തങ്ങള്‍ കരിപ്പോള്‍, സയ്യിദ് സഫീര്‍ തങ്ങള്‍ കരിപ്പോള്‍, സയ്യിദ് വഹാബ് തങ്ങള്‍ വയനാട്, സയ്യിദ് വഹാബ് (ഇണ്ണി) തങ്ങള്‍ മമ്പാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ (വേങ്ങൂര്‍) പ്രാര്‍ത്ഥനക്കും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കൂരിയാട് സ്വാഗതവും സയ്യിദ് നാഫിഹ് തങ്ങള്‍ കോഴിക്കോട് നന്ദിയും പറഞ്ഞു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സമ്മാന വിതരണത്തോടെ സംഗമം സമാപിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026