l o a d i n g

ഗൾഫ്

ഒഐസിസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് 'ടീം യുഡിഎഫ് @102' ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 6, 2026

ദമ്മാം: ഒഐസിസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുഡിഎഫിന്റെ വന്‍വിജയം 'ടീം യുഡിഎഫ് @102' എന്ന പേരില്‍ ആഘോഷിച്ചു. കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ അഹമ്മദ് പുളിക്കല്‍ മുഖ്യാതിഥിയായിരുന്നു. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ആക്ടിങ് പ്രസിഡന്റ് നൗഷാദ് തഴവയുടെ അധ്യക്ഷതയില്‍ ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.

പത്തു വര്‍ഷത്തെ ഇടത് കിരാത ഭരണത്തിന് അറുതി വരുത്തി, കേരളീയ ജനത അടുത്ത അഞ്ച് വര്‍ഷത്തെ ഭരണം ഐക്യ ജനാധിപത്യ മുന്നണിക്ക് നല്‍കിയിരിക്കുകയാണ്. പിണറായി വിജയന്റെ പ്രതീക്ഷകളെ കടപുഴക്കി, നൂറിലധികം സീറ്റുകളുടെ തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരുന്നത്. കേരളത്തിലെ സകലമാന ജനങ്ങളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് പുതിയ സര്‍ക്കാര്‍ ഭരണം നടത്താന്‍ പോകുന്നത്. വരാനിരിക്കുന്ന സര്‍ക്കാര്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജനകീയ സര്‍ക്കാര്‍ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളില്‍ നിന്ന് അകന്നുള്ള ദാര്‍ഷ്ട്യം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ പിണറായിയുടെയും കൂട്ടരുടെയും അടിവേരിളക്കി. തെറ്റായ നയങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പാവപ്പെട്ട ജനവിഭാഗമാണ്. സാധാരണക്കാരെ മറന്ന് സ്വന്തം പ്രതിച്ഛായ മനോഹരമാക്കാന്‍ പിണറായി കോടികള്‍ ചെലവഴിച്ചപ്പോള്‍, അത് ജനത്തിന് അവകാശപ്പെട്ട പണമാണ് എന്ന കാര്യം അദ്ദേഹം മറന്നു.

പിഎസ്സി ലിസ്റ്റ് വഴിയുള്ള നിയമനങ്ങളിലെ മെല്ലെപ്പോക്കും, സ്വജനപക്ഷപാതവും, പിഎസ്സിയെ നോക്കുകുത്തിയാക്കി നടന്ന താല്‍ക്കാലിക-കരാര്‍ നിയമനങ്ങളും ഉദ്യോഗാര്‍ത്ഥികളെ വല്ലാതെ നിരാശരാക്കിയിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്ക് അര്‍ഹമായ തൊഴില്‍ ലഭിക്കാതെ, പാര്‍ട്ടി ഗുണ്ടകള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ ലഭിച്ചപ്പോള്‍ത്തന്നെ യുവസമൂഹം സര്‍ക്കാരിനെ വെറുത്തിരുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് സംവിധാനം ജനവിരുദ്ധമായി മാറി പാര്‍ട്ടി ഗുണ്ടകളെപ്പോലെ പെരുമാറിയ സംഭവങ്ങള്‍ സമീപവര്‍ഷങ്ങളില്‍ ധാരാളമാണ്. സ്വര്‍ണ്ണക്കടത്ത് മുതല്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയര്‍ന്ന അഴിമതിയും മാസപ്പടി വിവാദവും വരെയുള്ള നിരവധി വിവാദങ്ങള്‍ ഈ ഭരണം കേരളത്തിന് നല്‍കിയ തീരാകളങ്കങ്ങളാണ്.

യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ചിട്ടയായ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത്. ഏകോപിതമായ പ്രചാരണത്തിലൂടെ ജനവിശ്വാസം നേടാന്‍ പാര്‍ട്ടിക്കായി. പ്രതിപക്ഷമെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്നണിക്ക് ഉണര്‍വേകി. സംസ്ഥാനത്തിന്റെ പൊതുവായ വിഷയങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയും അതേസമയം ജനവിരുദ്ധ നയങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന ശൈലിയാണ് കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫ് സ്വീകരിച്ചത്. ഈ ക്രിയാത്മക പ്രതിപക്ഷം എന്ന പ്രതിച്ഛായ യുഡിഎഫ് അണികള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും അനുകൂല തരംഗമുണ്ടാക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, ക്ഷേമപദ്ധതികളുടെ മുടക്കം തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് യുഡിഎഫ് നടത്തിയ പ്രചാരണം വോട്ടര്‍മാരുടെ മനസ്സില്‍ വ്യക്തമായ സ്വാധീനമുണ്ടാക്കി. രാഹുല്‍ ഗാന്ധിയുടെ അഞ്ചിന ഗ്യാരണ്ടികള്‍ കേരളത്തില്‍ വിപ്ലവകരമായ സാമൂഹിക മുന്നേറ്റം ഉണ്ടാക്കുമെന്ന വിലയിരുത്തല്‍ ഈ മഹാവിജയത്തിന്റെ അടിത്തറയായി.

കേരളീയ ജനത ജനാധിപത്യ സംരക്ഷണത്തിനും മതേതരത്വത്തിനും ഒപ്പം നില്‍ക്കുന്നവരാണ് എന്ന സന്ദേശമാണ് ഈ ഫലം നല്‍കുന്നത്. സിപിഎം പാര്‍ട്ടി കോട്ടകള്‍ കടപുഴകിയതിലൂടെ ജനങ്ങള്‍ അടിമകളല്ല എന്ന് തെളിയിക്കപ്പെട്ടു. അഭിമാനകരമായ ഈ നേട്ടത്തിനിടയിലും, മൂന്ന് ഇടത് സീറ്റുകള്‍ സംഘപരിവാര്‍ ശക്തികള്‍ പിടിച്ചെടുത്തതും, സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് കുത്തൊലിച്ചു പോകുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം വിലയിരുത്തി.

ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം ജോണ്‍ കോശി, നാഷണല്‍ വൈസ് പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, ഈസ്റ്റേണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി സി.ടി. ശശി ആലൂര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഈസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറര്‍ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഭാരവാഹികളായ ഷംസ് കൊല്ലം, പി.കെ. അബ്ദുല്‍ കരിം, ഡോ. സിന്ധു ബിനു, സക്കീര്‍ പറമ്പില്‍, അന്‍വര്‍ വണ്ടൂര്‍, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, മനോജ് കെ.പി., ബിനു പി. ബേബി, ആസിഫ് താനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂവര്‍ണ്ണ നിറത്തിലുള്ള കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആവേശം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയും ജില്ലാ, ഏരിയ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മറ്റു ഭാരവാഹികളും ഉള്‍പ്പെടെയുള്ള ഒഐസിസി പ്രവര്‍ത്തകര്‍ ആഘോഷത്തിന്റെ ഭാഗമായി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026