l o a d i n g

ഗൾഫ്

ജില്ലാ കണ്‍വെന്‍ഷനും കുടുംബസംഗമവും: ജി.കെ.പി.എ പാലക്കാട് ജില്ലാ സംഗമം മെയ് 30-ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 6, 2026

പാലക്കാട്: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (GKPA) പാലക്കാട് ജില്ലാ കണ്‍വെന്‍ഷനും പ്രവാസി കുടുംബസംഗമവും മെയ് 30 ശനിയാഴ്ച നടക്കും. ചെറുപ്പുളശ്ശേരി പട്ടാമ്പി റോഡിലുള്ള മഠത്തിപ്പറമ്പ് അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ (അയ്യപ്പന്‍കാവിന് സമീപം) രാവിലെ 9.30 മുതലാണ് പരിപാടി ആരംഭിക്കുക.

ജാതി-മത-കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഈ സംഗമത്തില്‍ നോര്‍ക്ക, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പ്രവാസികള്‍ക്കും മടങ്ങി വന്നവര്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍, ലോണ്‍ പ്രോജക്റ്റുകള്‍ എന്നിവയെക്കുറിച്ച് സെമിനാറുകളും പ്രശസ്തര്‍ നയിക്കുന്ന മോട്ടിവേഷന്‍ ക്ലാസ്സും പരിപാടിയുടെ ഭാഗമായി നടക്കും.

പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണ സെമിനാര്‍, കുടുംബങ്ങള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ്, പ്രവാസി കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്ക് മെമെന്റോ വിതരണം, 70 വയസ്സ് കഴിഞ്ഞ മുന്‍ പ്രവാസികളെ ആദരിക്കല്‍ എന്നിവ പ്രധാന പരിപാടികളാണ്

കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളും മെയ് 24-നകം വിവരങ്ങള്‍ 8156989045, 8156873266 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ.എം. ബഷീര്‍ കാറല്‍മണ്ണയും ജനറല്‍ സെക്രട്ടറി ഷൈഫുദ്ദീന്‍ മങ്കരയും അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026