l o a d i n g

ഗൾഫ്

മർവ ലുലു ഹൈപ്പർമാർക്കറ്റിൽ ബിരിയാണി മേള; പ്രവാസികളും സൗദികളും ഒന്നിച്ച വേദി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 7, 2026

ജിദ്ദ: ജിദ്ദയിലെ മര്‍വയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'മലബാര്‍ അടുക്കള' സംഘടിപ്പിച്ച ബിരിയാണി മത്സരം ജനശ്രദ്ധ നേടി. മലബാര്‍ അടുക്കളയുടെ മുഖ്യ മോഡറേറ്ററും ജിദ്ദ കോര്‍ഡിനേറ്ററുമായ ഷെഫ് കുബ്ര ലത്തീഫിന്റെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ 16 പേര്‍ പങ്കെടുത്തു. സൗദി വനിതകളും ഇന്ത്യന്‍ പ്രവാസികളും തോളോട് തോള്‍ ചേര്‍ന്ന് പങ്കെടുത്തത് പരിപാടിക്ക് ഐക്യത്തിന്റെ മനോഹരമായ ഭാവം നല്‍കി.

രുചി, സുഗന്ധം, അവതരണം എന്നീ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി ലുലു റീജിയണല്‍ ഷെഫ് നിസാം, ഷെഫ് സജ്ന യൂനുസ്, ഷെഫ് മുബീന അന്‍വര്‍ എന്നിവര്‍ വിധിനിര്‍ണ്ണയം നടത്തി. ആവേശകരമായ മത്സരത്തില്‍ സൗദ സലാം ഒന്നാം സ്ഥാനവും, ഷകീല മന്‍സൂര്‍ രണ്ടാം സ്ഥാനവും, ഫാത്തിമത്തുല്‍ ഹാനിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആയിഷ ശാമിസ്, ഷിറാസ് സയ്യിദ് എന്നിവരുടെ അവതരണം വേദിയെ സജീവമാക്കി. മത്സരത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടികളും കുട്ടികളുടെ നൃത്തങ്ങളും ആഘോഷത്തിന് കൂടുതല്‍ നിറം പകര്‍ന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തക സമീറ അസീസ് മുഖ്യാതിഥിയായിരുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മറുവ ജനറല്‍ മാനേജര്‍ ജവാദ്, മാനേജര്‍ ബഷീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പരിപാടിയുടെ വിജയത്തിനായി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷംസീറ, സാഹിറ സവാദ്, ആശിക രംനാസ്, ഹസീന അഫ്‌സല്‍, സബ്രീന, സുനീറ, സുറുമി, ലത്തീഫ് മൊഗ്രാല്‍, ബാദ്ഷ, യൂസുഫ് കോട്ട, ആഷിഫ് (A7 മീഡിയ) എന്നിവര്‍ നേതൃത്വം നല്‍കി. ജിദ്ദയിലെ പ്രവാസി സമൂഹത്തിനിടയില്‍ ഐക്യവും സൗഹൃദവും വളര്‍ത്താന്‍ ഈ ബിരിയാണി മേളയ്ക്ക് സാധിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026