l o a d i n g

ഇന്ത്യ

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍; ഭൂരിപക്ഷം തെളിയിക്കുന്ന കത്തുമായി വരാന്‍ വിജയ്യോട് ഗവര്‍ണര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 7, 2026

ചെന്നൈ- തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി എത്തിയ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യോട് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എം.എല്‍.എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടി രണ്ടാം വട്ടവും ഗവര്‍ണറെ കണ്ട വിജയ്ക്ക്, പിന്തുണയ്ക്കുന്ന അംഗങ്ങള്‍ ഒപ്പിട്ട കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്. രണ്ട് ഇടത് പാര്‍ട്ടികളുടെയും പ്രാദേശിക കക്ഷികളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്നും വിജയ് അറിയിച്ചെങ്കിലും, രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന കാര്യത്തില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നു.

ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കും മുന്‍പേ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ വിജയ് ഒരുങ്ങുന്നതായാണ് സൂചന. ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയുമായി അദ്ദേഹം നിയമോപദേശം തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, മുസ്ലിം ലീഗ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കാത്തത് വിജയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. സഖ്യകക്ഷികളുടെ കാര്യത്തില്‍ വ്യക്തതയില്ലാത്തതും പിന്തുണക്കത്തുകള്‍ ഇല്ലാത്തതും കാരണം വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026