l o a d i n g

കേരള

കേരളം സതീശന്‍ തരംഗത്തില്‍; സോഷ്യല്‍ മീഡിയയില്‍ കമന്റ് പ്രളയം, തെരുവുകളില്‍ പ്രകടനം!

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 7, 2026

തിരുവനന്തപുരം: യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി. സതീശനെ കൊണ്ടുവരണമെന്ന ആവശ്യവുമായി ജനവികാരം ഇരമ്പുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഡല്‍ഹിയില്‍ എത്താനിരിക്കെ എഐസിസി നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഫേസ്ബുക്ക് പേജുകള്‍ സതീശന്‍ അനുകൂല കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എഐസിസി നിരീക്ഷകര്‍ ഡല്‍ഹിക്ക് മടങ്ങി. നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം ഹൈക്കമാന്‍ഡിന് വിട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയെങ്കിലും, അണിയറയില്‍ വി.ഡി. സതീശനായുള്ള പിന്തുണ വര്‍ധിക്കുകയാണ്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി സമൂഹവും രംഗത്തെത്തിയിട്ടുണ്ട്.

കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും 63 എംഎല്‍എമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി. ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന പ്രമേയം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിക്കുകയും വി.ഡി. സതീശന്‍ അത് പിന്താങ്ങുകയും ചെയ്തു.

ഘടകകക്ഷികള്‍ സതീശന് അനുകൂലം:

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ വി.ഡി. സതീശന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചനകള്‍. പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, മാണി സി. കാപ്പന്‍ തുടങ്ങിയവര്‍ നിരീക്ഷകരെ കണ്ട് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. ജനവികാരം കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.

എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം അടങ്ങിയ റിപ്പോര്‍ട്ട് നിരീക്ഷകര്‍ സോണിയ ഗാന്ധിക്ക് കൈമാറും. ജനവികാരവും എംഎല്‍എമാരുടെ പിന്തുണയും ഒത്തുചേരുന്ന ഒരു നേതാവിനെയാകും ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി പദവിയിലേക്ക് നിയോഗിക്കുക. വൈകാതെ തന്നെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

അതിനിടെ സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങള്‍ കടന്ന് 'VDS' തരംഗം. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പങ്കുവെക്കുന്ന ഓരോ പോസ്റ്റിന് താഴെയും നിമിഷങ്ങള്‍ക്കകം പതിനായിരക്കണക്കിന് കമന്റുകളാണ് വരുന്നത്.

പ്രധാന ആവശ്യങ്ങള്‍: 'Next CM VD Satheesan', 'We want VDS as Kerala CM' തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗാവുകയാണ്. സതീശന്റെ നിയമസഭയിലെ പ്രസംഗങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍, ജനകീയ ഇടപെടലുകള്‍ എന്നിവയാണ് അദ്ദേഹത്തിന് ഇത്ര വലിയ പിന്തുണ നേടിക്കൊടുത്തതെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, കേരളത്തിന്റെ തെരുവുകളിലും സതീശനായി മുറവിളി ഉയരുകയാണ്. കണ്ണൂരിലെ ഇരിട്ടി, പഴയങ്ങാടി, കൊച്ചി നെട്ടൂര്‍, ആലുവ, കൊടുങ്ങല്ലൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരും മുഖ്യമന്ത്രി പദവിക്കായി പരിഗണിക്കപ്പെടുന്നതിനിടയിലാണ് സതീശന് വേണ്ടി ജനവികാരം ഇരമ്പുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026