l o a d i n g

ഗൾഫ്

കേരളത്തില്‍ യുഡിഎഫിന് ഉജ്ജ്വല വിജയം; റിയാദില്‍ ആവേശപ്പൊലിമയോടെ ഒഐസിസിയുടെ വിജയാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 7, 2026

റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മിന്നുന്ന വിജയത്തിന്റെ ആഹ്ലാദം പ്രവാസി സമൂഹത്തിലും വലിയ ആവേശമായി. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹയിലെ സബര്‍മതിയില്‍ സംഘടിപ്പിച്ച വിജയാഘോഷത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആവേശകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ വിജയം ആഘോഷമാക്കി.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ച ചടങ്ങ് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ശക്തമായ വിധിയെഴുത്താണ് ഈ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസംഗം നടത്തി.

യുഡിഎഫിന്റെ വിജയം പ്രവാസി സമൂഹത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ച നേതാക്കള്‍ വ്യക്തമാക്കി. ഒഐസിസി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, നൗഫല്‍ പാലക്കാടന്‍, യഹിയ കൊടുങ്ങല്ലൂര്‍, സജീര്‍ പൂന്തുറ, ഷുക്കൂര്‍ ആലുവ, അബ്ദുല്‍ കരീം കൊടുവള്ളി, സൈഫ് കായംകുളം, മൃദുല വിനീഷ്, അലി ആലുവ, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ സ്വാഗതവും ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും രേഖപ്പെടുത്തി.

വിജയാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് സലീം കളക്കരയും ഷാനവാസ് മുനമ്പത്തും ചേര്‍ന്ന് കേക്ക് മുറിച്ചു. അമീര്‍ പട്ടണത്തിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ സബര്‍മതിയെ പ്രകമ്പനം കൊള്ളിച്ചു.

റഫീഖ് വെമ്പായം, ഹക്കീം പട്ടാമ്പി, അഷറഫ് മേച്ചേരി, നാദിര്‍ഷാ റഹ്‌മാന്‍, നാസര്‍ ലെയ്‌സ്, നാസര്‍ മാവൂര്‍, മുഹമ്മദ് ഖാന്‍, അസ്‌കര്‍ കണ്ണൂര്‍, നാസര്‍ വലപ്പാട്, ബഷീര്‍ കോട്ടയം, കമറുദ്ദീന്‍ താമരകുളം, നസീര്‍ ഹനീഫ, സന്തോഷ് ബാബു, സിജോ വയനാട്, അലക്‌സ് കൊല്ലം, ജംഷി കോഴിക്കോട്, ജംഷാദ് തുവൂര്‍, സൈനുദ്ദീന്‍ വെട്ടത്തൂര്‍, സൈനുദ്ദീന്‍ വല്ലപ്പുഴ, അന്‍സാര്‍ വടശ്ശേരിക്കോണം, മാത്യു എറണാകുളം, അഖിനാസ് കരുനാഗപ്പള്ളി, ഹരീന്ദ്രന്‍ കണ്ണൂര്‍, ഹാഷിം പാപ്പിനാശ്ശേരി, മജു സിവില്‍ സ്റ്റേഷന്‍, ഹാഷിം കുഞ്ഞ്, ഷംസീര്‍ പാലക്കാട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിപുലമായ വിജയാഘോഷ പരിപാടികള്‍ ഇന്നു രാത്രി 8 മണിക്ക് എക്‌സിറ്റ് 18-ലെ മര്‍വ്വ ഇസ്തിറാഹില്‍ വെച്ച് നടക്കും. വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ നടക്കുന്ന ആഘോഷത്തിലേക്ക് മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026