l o a d i n g

ഗൾഫ്

യുഡിഎഫിന്റെ ഉജ്ജ്വല വിജയം: ജിദ്ദ കെഎംസിസി ഇന്ന് 'വിജയാരവം' സംഘടിപ്പിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 8, 2026

ജിദ്ദ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തില്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇന്ന് (വെള്ളി) 'വിജയാരവം' സംഘടിപ്പിക്കുന്നു. പ്രവാസികളുടെ ഒഴിവുദിനമായ ഇന്ന് വമ്പിച്ച വിജയാഘോഷ പരിപാടികളോടെയായിരിക്കും മുന്നണിയുടെയും പാര്‍ട്ടിയുടെയും വിജയം ആഘോഷിക്കുകയെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

അവഗണിക്കപ്പെട്ട വിവിധ വിഭാഗങ്ങളുടെയും പ്രവാസികളുടെയും രോഷമാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിച്ചതെന്ന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വിലയിരുത്തി. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും അധഃസ്ഥിതരെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെയും അവഗണിക്കുകയും ചെയ്ത ഭരണകൂടത്തോടുള്ള ജനങ്ങളുടെ ശക്തമായ പ്രതികരണമാണിത്. എല്ലാ മേഖലകളിലും പ്രകടമായ ഭരണപരാജയവും സ്വജനപക്ഷപാതവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പ്രവാസി സമൂഹത്തെ പൂര്‍ണ്ണമായും അവഗണിച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രവാസികളും അവരുടെ കുടുംബങ്ങളും ഒറ്റക്കെട്ടായി വോട്ട് രേഖപ്പെടുത്തിയതാണ് യുഡിഎഫിന്റെ വന്‍ വിജയത്തിന് കാരണമായതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

വ്യക്തമായ വികസന അജണ്ട ഉയര്‍ത്തിക്കാട്ടുകയും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിക്കുകയും ചെയ്ത യുഡിഎഫിന്റെ നിലപാടിനെ കേരളം നെഞ്ചേറ്റി. ജനാധിപത്യ-മതേതര ശക്തികളെ വീണ്ടും അധികാരത്തിലെത്തിച്ച കേരളത്തിലെ ജനങ്ങളോട് കെഎംസിസി നന്ദി രേഖപ്പെടുത്തി.

ജിദ്ദ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സികെ റസാഖ് മാസ്റ്ററും ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ഇസ്ഹാഖ് പൂണ്ടോളിയുമാണ് 'വിജയാരവം' ആഘോഷത്തെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും വിശദീകരിച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026