l o a d i n g

ഗൾഫ്

റീഗള്‍ ഗ്രൂപ്പും പെന്റിഫ് ജിദ്ദയും സംഘടിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികളെ അനുമോദിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 8, 2026

ജിദ്ദ: റീഗള്‍ ഗ്രൂപ്പും പെന്റിഫ് ജിദ്ദയും സംയുക്തമായി സംഘടിപ്പിച്ച കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയികളെ അനുമോദിച്ചു. പെന്റിഫ് രക്ഷാധികാരി ലത്തീഫ് കാപ്പുങ്ങല്‍ (എന്‍-കംഫര്‍ട്ട്) ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇത്ര കൃത്യമായി പ്രവചനം നടത്തിയത് എങ്ങനെയെന്ന് അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഫസ്ന ഷെറിന്‍ രക്ഷാധികാരി ലത്തീഫ് കാപ്പുങ്ങലില്‍ നിന്നും, രണ്ടാം സമ്മാനര്‍ഹനായ ഷാനു പട്ടിക്കാട് നൗഫല്‍ പാങ്ങില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശകലനം ചെയ്തും ചില കണക്കുകൂട്ടലുകള്‍ നടത്തിയുമാണ് പ്രവചനം നടത്തിയതെന്നും ദൈവകൃപയാല്‍ അത് കൃത്യമായി ഭവിച്ചുവെന്നും മറുപടി പ്രസംഗത്തില്‍ എടവണ്ണ സ്വദേശിയും അധ്യാപികയുമായ ഫസ്ന ഷെറിന്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി മജീദ് വി.പി. സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് അയ്യൂബ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ പാങ്ങ്, നാസര്‍ ശാന്തപുരം, മുസ്തഫ കോഴിശ്ശേരി, ജുനൈദ മജീദ്, അദ്‌നു, നൗഷാദ് പാലക്കല്‍, ഷമീം അയ്യൂബ്, ഷൗക്കത്ത്, മുഹ്‌സിന്‍ തയ്യില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഹോസ്പിറ്റല്‍-ഇന്‍ഷുറന്‍സ് രംഗങ്ങളില്‍ വിദേശ കുത്തകകള്‍ പിടിമുറുക്കുന്ന ഈ കാലഘട്ടത്തില്‍, പുതുതായി അധികാരമേറ്റെടുക്കുന്ന ഗവണ്‍മെന്റ് ജനപക്ഷത്തുനിന്നുള്ള ജാഗ്രത പുലര്‍ത്തട്ടെ എന്ന് ആശംസിച്ചു. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത റീഗള്‍ ഗ്രൂപ്പിനും ചെയര്‍മാന്‍ റീഗള്‍ മുജീബിനും എന്‍-കംഫര്‍ട്ടിന്റെ ലത്തീഫ് കാപ്പുങ്ങലിനും ട്രഷറര്‍ നൗഷാദ് ചാത്തല്ലൂര്‍ നന്ദി രേഖപ്പെടുത്തി. അസ്‌കര്‍ ആലിക്കല്‍ (അസ്‌കുമോന്‍), ഹുവൈസ്, മുഹ്‌സിന്‍ എന്‍-കംഫര്‍ട്ട് എന്നിവര്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026