l o a d i n g

ഗൾഫ്

ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 8, 2026

ദമ്മാം: ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി ഈസ്റ്റേണ്‍ പ്രവിശ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ഹൃദയസ്പര്‍ശിയായ യാത്രയയപ്പ് നല്‍കി. ദമ്മാമില്‍ നടന്ന ചടങ്ങില്‍ ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി സീനിയര്‍ അംഗം മൊയ്തീന്‍ കോയ നല്ലളം, കോഴിക്കോട് ജില്ലാ കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് പെരുമണ്ണ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അയ്യൂബ് ഫറോക്ക് സ്വാഗതം ആശംസിച്ചു. ഹജ്ജ് കര്‍മ്മം ആത്മീയമായും ശാരീരികമായും ഏറെ പ്രാധാന്യമുള്ള വിശുദ്ധ കര്‍മ്മമാണെന്നും, തീര്‍ത്ഥാടകര്‍ ആരോഗ്യത്തോടും സമാധാനത്തോടും കൂടി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സുരക്ഷിതമായി മടങ്ങിയെത്തട്ടെ എന്നും യോഗം ആശംസിച്ചു.

ലത്തീഫ് കൊളപ്പള്ളി, ഹബീബ് പൊയില്‍ത്തൊടി, ആബിദ് പാറക്കല്‍, മമ്മു ഹാജി, ഫൈസല്‍ ചെറുവണ്ണൂര്‍, സലീം പാറക്കല്‍, ലിയാക്കത്ത് അലി തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. നൗഷാദ് ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങുന്ന റിയാസ് പെരുമണ്ണയും മൊയ്തീന്‍ കോയ നല്ലളവും തങ്ങളുടെ തയ്യാറെടുപ്പുകളും അനുഭവങ്ങളും യോഗത്തില്‍ പങ്കുവെച്ചു. സ്‌നേഹവും പ്രാര്‍ത്ഥനയും നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന സംഗമത്തിന് ശമ്മാസ് ചെറുവണ്ണൂര്‍ നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026