l o a d i n g

കായികം

അല്‍-ഖുലൂദിനെ തകര്‍ത്ത് അല്‍-ഹിലാല്‍ രാജാക്കന്മാര്‍; കിരീടം ചൂടിച്ച് കിരീടാവകാശി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 9, 2026

ജിദ്ദ-സൗദി അറേബ്യയുടെ ഫുട്‌ബോള്‍ മൈതാനങ്ങളെ പ്രകമ്പനം കൊള്ളിച്ച ആവേശപ്പോരാട്ടത്തില്‍, അല്‍-ഖുലൂദിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍-ഹിലാല്‍ വീണ്ടും കിരീടമണിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആവേശകരമായ ഫൈനലില്‍, വിജയികളായ അല്‍-ഹിലാല്‍ ടീമിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 'ടു ഹോളി മോസ്‌ക് കപ്പ്' സമ്മാനിച്ചു.

മത്സരത്തിന്റെ തുടക്കത്തില്‍ അല്‍-ഹിലാലിനെ ഞെട്ടിച്ചുകൊണ്ട് നാലാം മിനിറ്റില്‍ തന്നെ റാമിറോ എന്റിക്വിലൂടെ അല്‍-ഖുലൂദ് ലീഡ് നേടിയിരുന്നു. എന്നാല്‍, വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന കോച്ച് സിമിയോണ്‍ ഇന്‍സാഗിയുടെ പടയാളികള്‍ മൈതാനത്ത് പോരാട്ടം കടുപ്പിച്ചു.

42-ാം മിനിറ്റില്‍, നീണ്ട നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ നാസര്‍ അല്‍-ദൗസരിയിലൂടെ അല്‍-ഹിലാല്‍ സമനില പിടിച്ചു. ഗാലറികളെ ഇളക്കിമറിച്ചുകൊണ്ട് തിയോ ഹെര്‍ണാണ്ടസിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട്. ബോക്‌സിന് പുറത്തുനിന്നുള്ള ആ പവര്‍ഫുള്‍ ഷോട്ട് പോസ്റ്റിന്റെ താഴ്ന്ന മൂലയിലേക്ക് തുളച്ചുകയറിയപ്പോള്‍ അല്‍-ഹിലാല്‍ വിജയമുറപ്പിച്ചു.

ഈ വിജയത്തോടെ അല്‍-ഹിലാല്‍ തങ്ങളുടെ ചരിത്രത്തിലെ പത്താം കിംഗ്സ് കപ്പ് കിരീടമാണ് സ്വന്തമാക്കിയത്. നീലപ്പടയുടെ ആരാധകര്‍ക്ക് ഇത് ഇരട്ടി മധുരമുള്ള ആഘോഷമായി.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026