l o a d i n g

ഗൾഫ്

ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി ഐ.സി.എഫ്; മൂന്ന് കോടിയുടെ 'രിഫാഈ കെയര്‍' പദ്ധതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 9, 2026

ജിദ്ദ: ഓട്ടിസം, സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഐ.സി.എഫ് 'രിഫാഈ കെയര്‍' എന്ന പേരില്‍ വിപുലമായ പദ്ധതി നടപ്പാക്കുന്നു. കേരളത്തില്‍ ജന്മനാ അവശതകള്‍ നേരിടുന്ന നിരവധി കുട്ടികള്‍ക്ക് ആവശ്യമായ പരിചരണവും സഹായ സംവിധാനങ്ങളും വേണ്ടത്ര ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഐ.സി.എഫ് ഈ കാരുണ്യ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

സാമ്പത്തികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന ആയിരം കുടുംബങ്ങളെ ലക്ഷ്യമിട്ട് മൂന്ന് കോടി രൂപയുടെ പദ്ധതിയാണ് നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ പദ്ധതിയിലൂടെ, തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 2500 രൂപ വീതം വര്‍ഷത്തില്‍ 30,000 രൂപയുടെ ധനസഹായം എത്തിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് നാലായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചത് ഈ രംഗത്തെ ഇടപെടല്‍ അനിവാര്യമാണെന്ന് തെളിയിക്കുന്നതായി അവര്‍ പറഞ്ഞു. ജാതിമത ഭേദമെന്യെ നല്‍കുന്ന ഈ സഹായ പദ്ധതിയില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കാന്‍ ശ്രമിക്കും.

പ്രവാസികളുടെ കുടുംബക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനായി 'ഐ.സി.എഫ് കെയര്‍' എന്ന പേരില്‍ മറ്റൊരു പദ്ധതിയും സംഘടന നടപ്പാക്കും. മാരക രോഗങ്ങള്‍ മൂലമോ അകാല മരണംമൂലമോ ദുരിതത്തിലാകുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ആശ്വാസമേകുന്നു. രോഗപീഡകള്‍ അനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായമായി മൂന്ന് ലക്ഷം രൂപ വരെയും, മരണം സംഭവിച്ച കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയും ഈ സ്‌കീമിലൂടെ നല്‍കുന്നു. ജൂണില്‍ ആരംഭിക്കുന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. സഹജീവികള്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ഐ.സി.എഫ് നടപ്പിലാക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ദുരിതമനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഐ.സി.എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി, നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം, നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് മുജീബ് എറണാകുളം, നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, പിആര്‍ ആന്‍ഡ് മീഡിയ സെക്രട്ടറി അഷ്റഫലി എം.കെ സംബന്ധിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026