l o a d i n g

കേരള

കുഞ്ഞാലിക്കുട്ടി ആര്‍ജവം കാണിച്ചതായി അനുയായികള്‍, ഉപതെരഞ്ഞെടുപ്പിന് ഘടകകക്ഷികളെ കിട്ടില്ലെന്ന് മുന്നറിയിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 10, 2026

കൊച്ചി: സംസ്ഥാനത്ത് ഇനി ബൈ ഇലക്ഷന്‍ നടത്തേണ്ട സാഹചര്യം സംജാതമായാല്‍ അത് കോണ്‍ഗ്രസ് ഒറ്റക്ക് നേരിടേണ്ടിവരുമെന്ന് മുസ്ലിംലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ അഭിപ്രായ ശേഖരണത്തിനെത്തിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികളോടാണ് കുഞ്ഞാലിക്കുട്ടി ആര്‍ജവത്തോടെയുള്ള അഭിപ്രായം തുറന്ന് പറഞ്ഞതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.

കോണ്‍ഗ്രസ് സംഘടനാ നേതാവിനെ തെരഞ്ഞെടുന്നിടത്ത് ഘടകകക്ഷികള്‍ക്ക് കാര്യമില്ല, അതേസമയം യുഡിഫിന്റെ മുഖ്യമന്ത്രി ആരാവണമെന്ന് അഭിപ്രായം പറയാനുള്ള അവകാശം ഘടകകക്ഷികള്‍ക്കുണ്ടെന്ന് മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരാമര്‍ശിച്ചു കുഞ്ഞാലികുട്ടി പറഞ്ഞതായാണ് വിവരം. ആ അഭിപ്രായം കേന്ദ്രസംഘം മുമ്പാകെ കുഞ്ഞാലികുട്ടി തുറന്നു പറഞ്ഞുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സീറ്റ് ലഭ്യമാക്കിയ നേതാവിനോട് എംഎല്‍എമാര്‍ക്ക് വിധേയത്വം ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷെ അതല്ല ജനവികാരം. യുഡിഫിന് ജനം ഉജ്വലമായ വിജയം സമ്മാനിച്ചിരിക്കെ, ജനഹിതം മറികടന്ന് വീണ്ടും മുഖ്യമന്ത്രിക്ക് വേണ്ടി ഒരു ഉപ തെരഞ്ഞെടുപ്പ് നടത്തുകയെന്നത് ജനവികാരത്തോടുള്ള വെല്ലുവിളിയാണ്.
ഇങ്ങനെയൊരു വെല്ലുവിളിക്ക് നിന്ന് കൊടുക്കാന്‍ ഘടകകക്ഷികളെ കിട്ടില്ലെന്ന് കേരള കോണ്‍ഗ്രസിനെക്കൂടി മുന്നില്‍ കണ്ട് അദ്ദേഹം വ്യക്തമാക്കിയതായി പറയുന്നു

ഈ സാഹചര്യത്തില്‍ നിലവില്‍ എംഎല്‍എയല്ലാത്ത കെസി വേണുഗോപാലിന്റെ മുഖ്യമന്ത്രി മോഹം കരിനിഴലിലാകാനാണ് സാധ്യത. ഇനി അവശേഷിക്കുന്നത് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ്. തകര്‍ന്ന് തരിപ്പണമായയിടത്ത് നിന്ന് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച സതീശനെ മാറ്റി നിര്‍ത്തിയാല്‍ ജനവികാരം എതിരാവുമെന്നും ഈ വൃത്തങ്ങള്‍ പറയുന്നു

ഉത്തരേന്ത്യന്‍ മോഡല്‍ കെട്ടിയിറക്കല്‍ ശൈലി ഹൈക്കമാന്‍ഡ് കേരളത്തില്‍ തുടരാന്‍ സാധ്യതയില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അങ്ങനെയായാല്‍ വിഡി സതീശന് നറുക്ക് വീണേക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026