l o a d i n g

ഗൾഫ്

'ഫിറ്റ് 4' ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു; 70 കേന്ദ്രങ്ങളില്‍ ഹെല്‍ത്ത് ക്ലബുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 10, 2026

ജിദ്ദ: പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി 'ഫിറ്റ് 4' (Fit4) ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യസംരക്ഷണവും ചിട്ടയായ വ്യായാമവും ഓരോ പ്രവാസിയുടെയും നിത്യജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 84 ട്രെയിനര്‍മാര്‍ പങ്കെടുത്തു.

ഈ വിപുലമായ പദ്ധതിയുടെ അടുത്ത ഘട്ടമായി ജിദ്ദയിലെ 70 കേന്ദ്രങ്ങളില്‍ പുതുതായി ഫിറ്റ് 4 ഹെല്‍ത്ത് ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ തീരുമാനമായി. പ്രവാസികള്‍ക്ക് വ്യായാമവും ആരോഗ്യകാര്യങ്ങളും കൃത്യമായി പിന്തുടരുന്നതിന് ആവശ്യമായ പ്രാദേശിക സംവിധാനങ്ങള്‍ ഈ ക്ലബ്ബുകളിലൂടെ ലഭ്യമാകും.

ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തിയ യഹ്യ ഖലീല്‍ നൂറാനി ഫിറ്റ് 4 പദ്ധതിയുടെ അനിവാര്യതയെക്കുറിച്ച് വിശദീകരിച്ചു. ഭക്ഷണക്രമത്തിലെ നിയന്ത്രണങ്ങള്‍, പ്രത്യേകിച്ച് പഞ്ചസാരയുടെ അളവ് കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത, ആരോഗ്യകരമായ ഭക്ഷണരീതികള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു. ഓരോ പ്രവാസിയും ദിവസേന ചുരുങ്ങിയത് അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമത്തിനായി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹനീഫ പെരിന്തല്‍മണ്ണ ട്രെയിനിംഗിന് നേതൃത്വം നല്‍കുകയും ഫിറ്റ് 4 പദ്ധതിയുടെ പ്രായോഗിക വ്യായാമ മുറകള്‍ പരിശീലകര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.

സമാപന സെഷനില്‍ അബൂബക്കര്‍ മിസ്ബാഹ് ഐക്കരപ്പടി പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും ഐ.സി.എഫ് കെയര്‍, ഇ.ആര്‍.ടി തുടങ്ങിയ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ടീഷര്‍ട്ടുകള്‍ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു. സെയ്ദ് മുഹമ്മദ് മാസ്റ്റര്‍, മുഹ്സിന്‍ സഖാഫി, അബ്ദുല്‍ കലാം അഹ്സനി, അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍, അബ്ദുല്‍ ഖാദര്‍ സഖാഫി, മന്‍സൂര്‍ മാസ്റ്റര്‍, റഷീദ് പന്തല്ലൂര്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. പ്രവാസലോകത്ത് ശാരീരികക്ഷമതയും മാനസികോല്ലാസവും ഉറപ്പുവരുത്തുന്നതില്‍ ഫിറ്റ് ഫോര്‍ ക്ലബ്ബുകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026