l o a d i n g

കായികം

കെ.എം.സി.സി ജിസാന്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍: റിയല്‍ എഫ്.സി ജിസാന്‍ ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 10, 2026

ജിസാന്‍: കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 17-ാമത് ഏകദിന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ റിയല്‍ എഫ്.സി ജിസാന്‍ ജേതാക്കളായി. ജിസാന്‍ മഹ്ബൂജ് ഫ്‌ലഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച രാത്രി 12 മണിക്ക് സൗദി കെ.എം.സി.സി സെക്രട്ടറിയേറ്റ് അംഗം ഗഫൂര്‍ വാവൂര്‍ കിക്കോഫ് നിര്‍വഹിച്ചതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്. ജിസാനിലെ പ്രമുഖരായ എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരന്നത്.

കെ.എം.സി.സി സൗദി സെക്രട്ടറി ഹാരിസ് കല്ലായി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജസ്മല്‍ വളമംഗലം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സിറാജ് പുല്ലുരാമ്പാറ സ്വാഗതവും ആക്ടിങ് ജനറല്‍ സെക്രട്ടറി സലാം പെരുമണ്ണ നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍, ചെയര്‍മാന്‍ മുനീര്‍ ഹുദവി, ട്രഷറര്‍ ഡോ. മന്‍സൂര്‍ നാലകത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സാദിഖ് മാസ്റ്റര്‍, നാസര്‍ വി.ടി ഇരുമ്പുഴി, അബ്ദുല്‍ ഗഫൂര്‍ മൂന്നിയൂര്‍, ഷമീര്‍ അമ്പലപ്പറ, ബഷീര്‍ ആക്കോട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് യുണൈറ്റഡ് എഫ്.സി സനായിയ്യയെ കീഴടക്കിയാണ് റിയല്‍ എഫ്.സി ജിസാന്‍ കിരീടം ചൂടിയത്. വ്യക്തിഗത പുരസ്‌കാരങ്ങള്‍ - മികച്ച ഡിഫന്‍ഡര്‍: ശമീം (യുണൈറ്റഡ് എഫ്.സി), മികച്ച ഗോള്‍കീപ്പര്‍: ആഷിഖ് (റിയല്‍ എഫ്.സി), മികച്ച താരം : അക്മല്‍ (റിയല്‍ എഫ്.സി), ടോപ്പ് സ്‌കോറര്‍: റിനി (റിയല്‍ എഫ്.സി).

വിജയികളായ റിയല്‍ എഫ്.സി ജിസാന്‍ ടീമിന് ജമ്പരിക്കോ സ്‌പോണ്‍സര്‍ ചെയ്ത 5001 റിയാല്‍ പ്രൈസ് മണിയും ഷിഫ ജിസാന്‍ പോളിക്ലിനിക്ക് സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്സ് ട്രോഫിയും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ യുണൈറ്റഡ് എഫ്.സി സനായിയ്യയ്ക്ക് ഫറൂജ് ഹംദ സ്‌പോണ്‍സര്‍ ചെയ്ത 2001 റിയാല്‍ പ്രൈസ് മണിയും ദുബായ് സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്സ് ട്രോഫിയും വിതരണം ചെയ്തു.

കൂടാതെ വ്യക്തിഗത ട്രോഫികളും മെഡലുകളും കെ.എം.സി.സി ഭാരവാഹികള്‍ വിതരണം ചെയ്തു. വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026