l o a d i n g

ഗൾഫ്

ലഹരിമരുന്നും നിരോധിത വസ്തുക്കളും പിടികൂടി; സുരക്ഷ ശക്തമാക്കി 'സാറ്റ്ക'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 10, 2026

ജിദ്ദ- സൗദി അറേബ്യയിലെ കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി കടത്താന്‍ ശ്രമിച്ച 879 നിരോധിത വസ്തുക്കള്‍ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത കടന്നുകയറ്റങ്ങള്‍ തടയുന്നതിനുമായി അതോറിറ്റി നടത്തുന്ന നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഹഷീഷ്, കൊക്കെയ്ന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, കാപ്റ്റഗണ്‍ ഗുളികകള്‍ തുടങ്ങി 71 ഇനം മയക്കുമരുന്നുകളും 364 തരം നിരോധിത പദാര്‍ത്ഥങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ലഹരിമരുന്നുകള്‍ക്ക് പുറമെ, പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താനുള്ള 1,915 ശ്രമങ്ങളും കസ്റ്റംസ് പരാജയപ്പെടുത്തി. വിവിധ വിദേശ കറന്‍സികള്‍, ആയുധങ്ങള്‍, അവയുടെ അനുബന്ധ സാമഗ്രികള്‍ എന്നിവയും അതിര്‍ത്തികളില്‍ വച്ച് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രാജ്യത്തേക്കുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കര്‍ശനമാക്കുന്നത് തുടരുമെന്നും, മറ്റ് സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സുരക്ഷയെയും സംരക്ഷിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

കള്ളക്കടത്ത് തടയുന്നതില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം അതോറിറ്റി അഭ്യര്‍ത്ഥിച്ചു. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് 1910 എന്ന സുരക്ഷാ നമ്പറിലോ, 1910@zatca.gov.sa എന്ന ഇമെയില്‍ വിലാസത്തിലോ, അന്താരാഷ്ട്ര നമ്പറായ 009661910 ലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ രഹസ്യസ്വഭാവം പൂര്‍ണ്ണമായും സൂക്ഷിക്കുമെന്നും, കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം നല്‍കുമെന്നും 'സാറ്റ്ക' അറിയിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026