l o a d i n g

ഗൾഫ്

പി.ജെ.എസ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു; അംഗങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 11, 2026

ജിദ്ദ: അംഗങ്ങളുടെ ക്ഷേമത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട്, ജിദ്ദയിലെ പ്രമുഖ പ്രവാസി സംഘടനയായ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) പതിനേഴാം വര്‍ഷത്തിലേക്ക് കടക്കുന്നു. സൗദി അറേബ്യയിലെ മാറിയ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെടുന്ന അംഗങ്ങള്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്തി നല്‍കുന്ന പദ്ധതിയുള്‍പ്പെടെയുള്ള പുതിയ കര്‍മ്മപരിപാടികളുമായി 2026-27 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു.

പുതിയ ഭാരവാഹികള്‍: മാത്യു തോമസ് (പ്രസിഡന്റ്), മനു പ്രസാദ് (ജനറല്‍ സെക്രട്ടറി), ദിലീഫ് ഇസ്മായില്‍ (ട്രഷറര്‍), അനില്‍ കുമാര്‍ പത്തനംതിട്ട (വൈസ് പ്രസിഡന്റ് - അഡ്മിന്‍), സിയാദ് അബ്ദുള്ള (വൈസ് പ്രസിഡന്റ് - ആക്ടിവിറ്റി), വിലാസ് അടൂര്‍ (ജോയിന്റ് സെക്രട്ടറി), അയൂബ് ഖാന്‍ പന്തളം (രക്ഷാധികാരി), മനോജ് മാത്യു അടൂര്‍ (പി.ആര്‍.ഒ & ഐ.ടി ഇന്‍ചാര്‍ജ്) എന്നിവര്‍ ചുമതലയേറ്റു.

വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍: വര്‍ഗീസ് ഡാനിയല്‍ (ഫിനാന്‍സ് & സ്‌പോണ്‍സര്‍ഷിപ്പ്), അലി തേക്ക്‌തോട് (വെല്‍ഫെയര്‍), അനില്‍ ജോണ്‍ (കള്‍ച്ചറല്‍), സജി ജോര്‍ജ്, നൗഷാദ് ഇസ്മായില്‍ (മെഡിക്കല്‍ വിങ്), മുനീര്‍ (സ്‌പോര്‍ട്‌സ് & ഗെയിംസ്), രഞ്ജിത്ത് മോഹന്‍ (പി.ജെ.എസ് ബീറ്റ്സ്), എബി ചെറിയാന്‍ (ചീഫ് ഏരിയ കോര്‍ഡിനേറ്റര്‍), നജീബുദീന്‍ (ലോജിസ്റ്റിക്), അബീഷ് ജോസഫ് (ചില്‍ഡ്രന്‍സ് വിങ്).

എന്‍.ഐ. ജോസഫ്, ജയന്‍ നായര്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായും ജോര്‍ജ് വര്‍ഗീസ്, സന്തോഷ് പൊടിയന്‍, ഷറഫ് പത്തനംതിട്ട, നവാസ് ചിറ്റാര്‍, വിനോദ് കുമാര്‍, അജയഘോഷ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

പി.ജെ.എസ് നടത്തുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ജിദ്ദയിലുള്ള പത്തനംതിട്ട സ്വദേശികള്‍ സംഘടനയുമായി സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി മനു പ്രസാദ് (0508876981), പി.ആര്‍.ഒ മനോജ് മാത്യു അടൂര്‍ (0564131736) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026