l o a d i n g

സാംസ്കാരികം

പുത്തന്‍ അനുഭവമായി ജിദ്ദ അക്ഷരം വായനാവേദിയുടെ 'യാത്രകളിലൂടെ ഒരു യാത്ര'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 11, 2026

ജിദ്ദ: അക്ഷരം വായനാവേദി ജിദ്ദ സംഘടിപ്പിച്ച 'യാത്രകളിലൂടെ ഒരു യാത്ര' എന്ന പരിപാടി സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി. വിവിധ രാജ്യങ്ങളിലെ ചരിത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച പ്രവാസി മലയാളികളുടെ യാത്രാനുഭവങ്ങളും കാഴ്ചകളും പങ്കുവെച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

മലേഷ്യയിലെ കാഴ്ചകളെക്കുറിച്ചും അവിടുത്തെ സാംസ്‌കാരിക പൈതൃകങ്ങളെക്കുറിച്ചും പ്രമുഖ പ്രചോദക പ്രഭാഷകനും വ്യവസായിയുമായ കെ.ടി. അബൂബക്കര്‍ വിവരിച്ചു. യാത്രകള്‍ മനുഷ്യനെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുമെന്നും ജീവിതത്തില്‍ വലിയ പാഠങ്ങള്‍ നല്‍കുമെന്നും എഴുത്തുകാരന്‍ അബ്ദുല്ല മുക്കണ്ണി പറഞ്ഞു. സഞ്ചാരികള്‍ക്ക് അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഇത്തരമൊരു വേദിയൊരുക്കിയത് ശ്ലാഘനീയമാണെന്ന് സംവിധായകന്‍ മുഹ്‌സിന്‍ കാളികാവ് ആശംസ പ്രസംഗത്തില്‍ പറഞ്ഞു.

യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിസ നടപടികളെക്കുറിച്ചും ക്ലൗഡ് 7 ഹോളിഡേയ്സ് ഡയറക്ടര്‍ ഹിഷാം ഹാഫിസ്, കോയ അരീക്കോട് എന്നിവര്‍ വിശദീകരിച്ചു. ലത്തീഫ് കരിങ്ങനാട് (ലണ്ടന്‍), ഷറഫുദ്ദീന്‍ എടവണ്ണ (ജോര്‍ദാന്‍), നൗഷാദ് താഴത്തെവീട്ടില്‍ (തുര്‍ക്കി), ഷകീല അബൂബക്കര്‍ (ചൈന), ഷാജു അത്താണിക്കല്‍ (ജോര്‍ജിയ), റെജി അന്‍വര്‍ (ഈജിപ്ത്), കബീര്‍ കൊണ്ടോട്ടി (സൗദി അറേബ്യ) എന്നിവര്‍ വിവിധ രാജ്യങ്ങളിലെ തങ്ങളുടെ യാത്രാനുഭവങ്ങള്‍ വിവരിച്ചു.

പരിപാടിയുടെ ഭാഗമായി സോഫിയ സുനില്‍, പി.കെ. സഹീര്‍, സലീന, ബഷീര്‍ കോഴിക്കോടന്‍, സല്‍ജാസ് എന്നിവര്‍ ഗാനങ്ങളും അമീന ബഷീര്‍ കവിതയും ആലപിച്ചു.

ഇബ്രാഹിം ശംനാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് നജ്മുദ്ദീന്‍ അമ്പലങ്ങാടന്‍ സംബന്ധിച്ചു. ഷഹ്ബാസ് എടവനക്കാട് ഖുര്‍ആന്‍ പാരായണം നിര്‍വ്വഹിച്ചു. എം. അഷ്‌റഫ് സ്വാഗതവും തമീം അബ്ദുല്ല മമ്പാട് നന്ദിയും പറഞ്ഞു. ശിഹാബ് കരുവാരക്കുണ്ട്, സൈനുല്‍ ആബിദീന്‍, നൗഷാദ് നിടോലി, മുഹമ്മദ് കുട്ടി വേങ്ങര, സൈനുദ്ദീന്‍, റിയാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ചിത്രം: അക്ഷരം വായനാവേദി ജിദ്ദ സംഘടിപ്പിച്ച 'യാത്രകളിലൂടെ ഒരു യാത്ര' പരിപാടിയില്‍ കെ.ടി. അബൂബക്കര്‍ സംസാരിക്കുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026