l o a d i n g

ഗൾഫ്

ക്യു.എച്ച്.എല്‍.സി പതിമൂന്നാം പുസ്തകം സൗദിതല പ്രകാശനം ഖോബാറില്‍ നടന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 11, 2026

ഖോബാര്‍: മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണവും സ്വഹീഹുല്‍ ബുഖാരി ഹദീസ് പരിഭാഷയും ആസ്പദമാക്കി റിയാദ് ഇസ്ലാഹി സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) സൗദി അറേബ്യയില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്‌സ് (QHLC) പതിമൂന്നാം ഘട്ടത്തിലേക്ക്. കഴിഞ്ഞ 12 വര്‍ഷമായി നടന്നുവരുന്ന ഈ പദ്ധതിയില്‍ സൗദിയില്‍ നിന്നും കേരളത്തില്‍ നിന്നുമായി ആയിരക്കണക്കിന് പഠിതാക്കളാണ് ഇതിനകം പങ്കുചേര്‍ന്നത്.

പതിമൂന്നാം ഘട്ട പുസ്തകത്തിന്റെ സൗദിതല പ്രകാശനം പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി (ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം ദാഇ) നിര്‍വ്വഹിച്ചു. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും പഠിക്കാന്‍ ലളിതമായ ഈ പദ്ധതി മലയാളി സമൂഹം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാമുക്കോയ കോഴിക്കോട് അദ്ദേഹത്തില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി.

കിഴക്കന്‍ പ്രവിശ്യാ പ്രസിഡന്റ് ഡോ. ഷഹനാസ്, ജനറല്‍ സെക്രട്ടറി ആസാദ് വളപട്ടണം, അല്‍-ഖോബാര്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കോതൊടിയില്‍, ദമ്മാം ഇസ്ലാഹി സെന്റര്‍ സെക്രട്ടറി നൗഷാദ് കാസിം, ജുബൈല്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി അബ്ദുല്‍ മന്നാന്‍, ദേശീയ സെക്രട്ടേറിയറ്റ് അംഗം നൗഫല്‍ സുബൈര്‍ (ജുബൈല്‍), ക്യു.എച്ച്.എല്‍.സി കണ്‍വീനര്‍മാരായ അമീന്‍ പൊന്നാനി (കിഴക്കന്‍ പ്രവിശ്യ), അബ്ദുല്‍ അസീസ് (അല്‍-ഖോബാര്‍), ഷൗക്കത്ത് എ.പി (ജുബൈല്‍) തുടങ്ങിയവര്‍ സംബന്ധിച്ചു.

വിശുദ്ധ ഖുര്‍ആനിലെ അല്‍ മുഅ്മിനൂന്‍, അന്നൂര്‍, അല്‍ ഫുര്‍ഖാന്‍ എന്നീ അധ്യായങ്ങളും ഹദീസില്‍ നിന്നുള്ള 'കച്ചവടം' എന്ന അധ്യായവുമാണ് ഈ ഘട്ടത്തിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയിലെ അന്‍പതിലധികം കേന്ദ്രങ്ങളില്‍ ഓഫ്ലൈന്‍ ആയും ഓണ്‍ലൈന്‍ ആയും പഠന ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കോഴ്‌സില്‍ ചേരാവുന്നതാണ്.

പുസ്തകങ്ങള്‍ സൗദിയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സതേണ്‍ പ്രൊവിന്‍സ്: അബൂബക്കര്‍ അലി (0536245335), നോര്‍ത്തേണ്‍ പ്രൊവിന്‍സ്: അന്‍വര്‍ തബൂക്ക് (0508034074), വെസ്റ്റേണ്‍ പ്രൊവിന്‍സ്: അബ്ദുല്‍ ജബ്ബാര്‍ ജിദ്ദ (0502847926), ഈസ്റ്റേണ്‍ പ്രൊവിന്‍സ്: ഫവാസ് അല്‍ഖോബാര്‍ (0507045685), ഖസീം പ്രൊവിന്‍സ്: ഷമീര്‍ ബുറൈദ (0532701946), സെന്‍ട്രല്‍ പ്രൊവിന്‍സ്: നബീല്‍ പയ്യോളി (0557710981) നമ്പറുകളില്‍ ബന്ധപ്പെടാം:

ചിത്രം:
ക്യു.എച്ച്.എല്‍.സി പതിമൂന്നാം ഘട്ട പുസ്തകത്തിന്റെ സൗദിതല പ്രകാശനം അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി മാമുക്കോയ കോഴിക്കോടിനു നല്‍കി നിര്‍വ്വഹിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026