l o a d i n g

ഗൾഫ്

യുഡിഎഫിന്റെയും കെ.എം ഷാജിയുടെയും വിജയം ആഘോഷമാക്കി ദമ്മാം വേങ്ങര മണ്ഡലം കെഎംസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 12, 2026

ദമ്മാം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയവും വേങ്ങര മണ്ഡലത്തില്‍ കെ.എം ഷാജിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും ആഘോഷമാക്കി വേങ്ങര മണ്ഡലം കെഎംസിസി. ദമ്മാമില്‍ നടന്ന ആവേശോജ്ജ്വലമായ ചടങ്ങില്‍ മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും പ്രവര്‍ത്തകര്‍ വിജയാരവം മുഴക്കി.

യുഡിഎഫ് മുന്നോട്ടുവെച്ച ജനോപകാരപ്രദമായ വികസന പദ്ധതികള്‍ക്കും ജനപ്രിയരായ നേതാക്കള്‍ക്കും ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ചേര്‍ത്തുപിടിച്ച ഷാജിയുടെ പ്രവര്‍ത്തന ശൈലിയാണ് വലിയ ഭൂരിപക്ഷം നേടിക്കൊടുത്തത്. വേങ്ങരയുടെ ഭാവി വികസനത്തിന് ഈ വിജയം പുതിയ ദിശാബോധം നല്‍കുമെന്നും യോഗം വിലയിരുത്തി.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ സമാനതകളില്ലാത്ത ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുമായുള്ള ആത്മബന്ധത്തിനുമുള്ള അംഗീകാരം കൂടിയാണിതെന്ന് പ്രവാസികളായ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേല്‍ക്കുമെന്ന പ്രത്യാശയും ചടങ്ങില്‍ നേതാക്കള്‍ പങ്കുവെച്ചു.

വേങ്ങര മണ്ഡലത്തില്‍ കെ.എം ഷാജിക്ക് ലഭിക്കുന്ന ഭൂരിപക്ഷം സംബന്ധിച്ച് കെഎംസിസി സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികളെ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം: മുഹമ്മദ് മുസ്തഫ വലിയോറ (പ്രവചിച്ച ഭൂരിപക്ഷം: 30,354), രണ്ടാം സ്ഥാനം: അബ്ദുല്‍ അസീസ് കുന്നുംപുറം (31,000), മൂന്നാം സ്ഥാനം: ഹമീദ് മരക്കാശേരി (31,010).

അലിഭായ് ഊരകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സൗദി കെ.എം.സി.സി സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. വിജയാഘോഷ പരിപാടിയില്‍ ജില്ലാ, മണ്ഡലം ഭാരവാഹികളായ ഹുസ്സൈന്‍ കെ.പി, കരീം ടി.ടി, അബ്ദുസമദ് കെ.പി, ബീരാന്‍കുട്ടി ചേറൂര്‍, മജീദ് കാമ്പ്രന്‍, സിറാജ് ഊരകം തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുസമദ് വേങ്ങര സ്വാഗതവും സലാഹുദ്ധീന്‍ വേങ്ങര നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026