l o a d i n g

ഗൾഫ്

കേളി 'ജീവസ്പന്ദനം 2026' മെഗാ രക്തദാന ക്യാമ്പ് മെയ് 15-ന്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
May 12, 2026

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒന്‍പതാമത് മെഗാ രക്തദാന ക്യാമ്പ് ''ജീവസ്പന്ദനം 2026'' മെയ് 15-ന് വെള്ളിയാഴ്ച നടക്കും. ബദിയ ഫ്‌ലാമിംഗോ മാളിലെ മാര്‍ക്ക് ആന്‍ഡ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് ഇത്തവണ ക്യാമ്പ് ഒരുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദ് ബ്ലഡ് ബാങ്കുമായി സഹകരിച്ച്, വിശുദ്ധ ഹജ്ജിന് മുന്നോടിയായി കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി കേളി തുടര്‍ച്ചയായി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു. ഇത്തവണത്തെ ക്യാമ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ വ്യക്തമാക്കി.

മെയ് 15 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് ക്യാമ്പ്. മാളിനുള്ളിലെ പ്രത്യേക കേന്ദ്രത്തില്‍ ഒരേസമയം 20 യൂണിറ്റ് രക്തവും, പുറത്ത് സജ്ജീകരിച്ച മൂന്ന് മൊബൈല്‍ യൂണിറ്റുകളിലായി (ബസ്സുകളില്‍) ഒരേസമയം 16 യൂണിറ്റ് രക്തവും സ്വീകരിക്കാനുള്ള സൗകര്യമുണ്ടാകും.

കഴിഞ്ഞ വര്‍ഷം കേളിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ നടന്ന ക്യാമ്പിലൂടെ 1428 യൂണിറ്റ് രക്തം ശേഖരിക്കാന്‍ സാധിച്ചിരുന്നു. ഇത്തവണ കൂടുതല്‍ ദാതാക്കളെ പ്രതീക്ഷിക്കുന്നതിനാല്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദാതാക്കളെ എത്തിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രത്യേക ബസ് സൗകര്യവും ഉണ്ടാകും. കേളി ജീവകാരുണ്യ കമ്മിറ്റിയുടെ കീഴിലുള്ള പ്രത്യേക രക്തദാന സെല്‍ വാര്‍ഷിക ക്യാമ്പുകള്‍ക്ക് പുറമെ, വര്‍ഷംതോറും ശരാശരി 200 യൂണിറ്റോളം രക്തം അടിയന്തര ഘട്ടങ്ങളില്‍ ലഭ്യമാക്കുന്നുണ്ട്.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാന്‍: ലിപിന്‍ പശുപതി, കണ്‍വീനര്‍: ബിജി തോമസ്, വൈസ് ചെയര്‍മാന്‍: നാസര്‍ പൊന്നാനി, ജോയിന്റ് കണ്‍വീനര്‍: പി.എന്‍.എം. റഫീഖ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ ഇതര രാജ്യങ്ങളിലെ പ്രവാസികളും സൗദി പൗരന്മാരും രക്തദാനത്തില്‍ പങ്കാളികളാകാറുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി തോമസ്: 0595687597, ലിപിന്‍ പശുപതി: 0502243692.

വാര്‍ത്താസമ്മേളനത്തില്‍ കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ മധു ബാലുശ്ശേരി, സംഘാടക സമിതി ചെയര്‍മാന്‍ ലിപിന്‍ പശുപതി, കണ്‍വീനര്‍ ബിജി തോമസ് എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026