l o a d i n g

ഗൾഫ്

'ജ്വാല 2026': നഴ്സിംഗ് സമൂഹത്തിന് ആദരവും മെഗാ ചിത്രരചന മത്സരവും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
May 12, 2026

റിയാദ്: കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ജ്വാല അവാര്‍ഡ് 2026' ഈ വരുന്ന വെള്ളിയാഴ്ച (മെയ് 15) വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക വനിതാദിനത്തോടനുബന്ധിച്ച് സമൂഹത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന വനിതകളെ ആദരിക്കാനായി ഏര്‍പ്പെടുത്തിയ ജ്വാല അവാര്‍ഡ്, ഇത്തവണ നഴ്സിംഗ് സമൂഹത്തോടുള്ള ആദരസൂചകമായാണ് സംഘടിപ്പിക്കുന്നത്. റിയാദിലെ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നൂറിലധികം നഴ്സുമാരെ തെരഞ്ഞെടുത്ത് ചടങ്ങില്‍ ആദരിക്കും. ദമ്മാം നവോദയ കുടുംബവേദി ട്രഷറര്‍ അനു രാജേഷ് അവാര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്യും.

കുട്ടികളുടെയും യുവജനങ്ങളുടെയും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മെഗാ ഡ്രോയിംഗ്-പെയിന്റിംഗ് മത്സരം മെയ് 14-ന് വ്യാഴാഴ്ച നടക്കും. അല്‍ വഫ ഷോല മാളിന്റെ സഹകരണത്തോടെയാണ് മത്സരം. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും നല്‍കും. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

മെയ് 15 വെള്ളിയാഴ്ച മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ലാമിംഗോ മാളിലാണ് 'ജ്വാല 2026' അവാര്‍ഡ് നൈറ്റ് നടക്കുക. അവാര്‍ഡ് വിതരണത്തോടൊപ്പം വിവിധ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും. നൃത്തം, സംഗീതം തുടങ്ങിയ കലാപ്രകടനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍പേഴ്സണ്‍: സജീന വി.എസ്, കണ്‍വീനര്‍: ദീപ രാജന്‍,
ജോയിന്റ് കണ്‍വീനര്‍മാര്‍: സോവിന എന്‍.കെ., രജീഷ നിസാം, വൈസ് ചെയര്‍പേഴ്സണ്‍മാര്‍: അനിത ലീലാമണി, ലക്ഷ്മി സുനില്‍. സാമ്പത്തിക കണ്‍വീനര്‍: ഗീത ജയരാജ്.

വാര്‍ത്താസമ്മേളനത്തില്‍ കേളി കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, സെക്രട്ടറി ഷഹീബ വി.കെ., ട്രഷറര്‍ സീന സെബിന്‍, സംഘാടക സമിതി ചെയര്‍പേഴ്സണ്‍ സജീന വി.എസ്., സാമ്പത്തിക കണ്‍വീനര്‍ ഗീത ജയരാജ്, ചിത്രരചന കണ്‍വീനര്‍ വിജില ബിജു എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026