l o a d i n g

ബിസിനസ്

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 13, 2026

റിയാദ്: വരാനിരിക്കുന്ന ബലിപെരുന്നാള്‍ കര്‍മ്മങ്ങള്‍ ലളിതവും സൗകര്യപ്രദവുമാക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉളുഹിയ്യത്ത് മൃഗങ്ങളുടെ പ്രീ-ഓര്‍ഡര്‍ ബുക്കിംഗ് ആരംഭിച്ചു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ലുലു ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ലുലു ശാഖകളില്‍ നേരിട്ടോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയോ തങ്ങള്‍ക്കാവശ്യമായ മൃഗങ്ങളെ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ആടുകള്‍, പശു, ഒട്ടകം എന്നിങ്ങനെ വിവിധയിനം മൃഗങ്ങളെ തിരഞ്ഞെടുക്കാന്‍ ലുലു അവസരമൊരുക്കുന്നു. പ്രാദേശിക ഇനങ്ങളായ തെയ്സ്, ബര്‍ബറി, റാഫിദി, മെയില്‍ നൈമി, ഹാരി, ഫീമെയില്‍ നൈമി, സവാകാനി എന്നിവയ്ക്ക് പുറമെ റൊമാനിയന്‍ ഹോള്‍ ലാമ്പ്, ലോക്കല്‍ ഫ്രഷ് ഹാഷി (ഒട്ടകം), ജോര്‍ജിയന്‍, സ്പാനിഷ് ആടുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിര തന്നെ സ്റ്റോറുകളില്‍ ലഭ്യമാണ്.

പെരുന്നാള്‍ കാലയളവില്‍ ഉളുഹിയ്യത്ത് മൃഗങ്ങളെ അറക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കുമായി ലുലു അധിക ചാര്‍ജ് ഈടാക്കുന്നില്ല. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഔദ്യോഗിക അറവുശാലകളില്‍ വെച്ച് തികച്ചും പ്രൊഫഷണല്‍ രീതിയിലാണ് ബലി കര്‍മ്മങ്ങള്‍ നടക്കുക. എല്ലാ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വിശ്വസ്തതയോടെ ഈ സേവനം പ്രയോജനപ്പെടുത്താം.

പ്രീ-ഓര്‍ഡര്‍ ചെയ്തവര്‍ക്ക് പെരുന്നാള്‍ ദിവസം വൈകുന്നേരം ഏഴ് മണി മുതല്‍ മാംസം വിതരണം ചെയ്തു തുടങ്ങും. പശു, ഒട്ടകം എന്നിവ ബുക്ക് ചെയ്തവര്‍ക്ക് പെരുന്നാളിന് തൊട്ടടുത്ത ദിവസമായിരിക്കും വിതരണം. മാംസത്തിന്റെ ഗുണനിലവാരവും പുതുമയും നിലനിര്‍ത്താനാണ് ഈ പ്രത്യേക സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

മൃഗങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പെരുന്നാളിന് ചുരുങ്ങിയത് നാല് ദിവസം മുന്‍പെങ്കിലും ബുക്കിംഗ് പൂര്‍ത്തിയാക്കണമെന്ന് ലുലു അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ലുലുവിന്റെ ഏതെങ്കിലും ശാഖയുമായോ അല്ലെങ്കില്‍ 920022330 എന്ന കസ്റ്റമര്‍ സര്‍വീസ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026