l o a d i n g

കേരള

കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം നാളെ പുലര്‍ച്ചെ, കരിപ്പൂര്‍ വഴി പുറപ്പെടുന്നത് 969 പേര്‍, ആദ്യ വിമാനം പുലര്‍ച്ചെ 12.20-ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 13, 2026

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു.

ഇത്തവണ കരിപ്പൂര്‍ വഴി 969 തീര്‍ത്ഥാടകരാണ് യാത്രയാകുന്നത്. ഇതില്‍ 686 സ്ത്രീകളും 283 പുരുഷന്മാരും ഉള്‍പ്പെടുന്നു. കര്‍ണാടകയില്‍ നിന്നുള്ള നാല് തീര്‍ത്ഥാടകരും ഈ സംഘത്തിലുണ്ട്. ആകാശ എയര്‍ലൈന്‍സിന്റെ 145 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. മെയ് 14 മുതല്‍ 17 വരെയാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആദ്യ വിമാനം നാളെ (വ്യാഴം) പുലര്‍ച്ചെ 12.20-നും രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 2.25-നും പുറപ്പെടും.

ഉദ്ഘാടന ചടങ്ങില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, നിയുക്ത എം.എല്‍.എമാരായ ടി.പി. അഷ്റഫലി, ടി.വി. ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ യു.കെ. മുഹമ്മദ് ഷാ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാന്‍, കൗണ്‍സിലര്‍ സക്കീന, ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. പി. മൊയ്തീന്‍ കുട്ടി എന്നിവരും സംസാരിച്ചു.

ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹിമാന്‍, അനസ് ഹാജി, മുഹമ്മദ് റാഫി, ഷംസുദ്ദീന്‍ അരിഞ്ചിറ, ആകാശ എയര്‍ പ്രതിനിധി റിഷി കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഹാജിമാര്‍ക്കുള്ള യാത്രാരേഖകളുടെ കൈമാറ്റം ടി.പി. അഷ്റഫലി നിര്‍വഹിച്ചു. അഷ്‌കര്‍ കോറാട് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് നന്ദിയും പറഞ്ഞു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

തീര്‍ത്ഥാടകര്‍ക്കായി ഹജ്ജ് ഹൗസിലും വിമാനത്താവളത്തിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് നിന്ന് ആകെ 13,194 പേരാണ് ഹജ്ജിന് പോകുന്നത്. കൊച്ചി വഴി 7931 പേരും കണ്ണൂര്‍ വഴി 4270 പേരും യാത്ര തിരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ആകെ 13,851 തീര്‍ത്ഥാടകരാണ് കേരളത്തിലെ എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026