l o a d i n g

കേരള

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും; തീരുമാനം സി.പി.എം സംസ്ഥാന സമിതിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 14, 2026

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ സി.പി.എം സംസ്ഥാന സമിതി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ്, പിണറായി വിജയനെ പ്രതിപക്ഷ നിരയെ നയിക്കാന്‍ സി.പി.എം നിയോഗിച്ചത്. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്.

തുടര്‍ച്ചയായി പത്തു വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ശേഷമാണ് പിണറായി വിജയന്‍ ആദ്യമായി പ്രതിപക്ഷ നേതാവിന്റെ റോളിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും സി.പി.എമ്മിനും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലും, പിണറായി തന്നെ മുന്നില്‍ നിന്ന് നയിക്കട്ടെ എന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

പി.ബി അംഗവും മുതിര്‍ന്ന നേതാവുമായ പിണറായി സഭയിലുള്ളപ്പോള്‍ മറ്റാരെയും പരിഗണിക്കേണ്ടതില്ലെന്ന പൊതുവികാരം പാര്‍ട്ടിയില്‍ ഉയര്‍ന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പരിചയസമ്പന്നനായ പിണറായി വിജയന്‍ പ്രതിപക്ഷത്തെ നയിക്കുന്നത് കരുത്താകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ആദ്യമായാണ് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് എന്നത് കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026