l o a d i n g

കായികം

വേള്‍ഡ് കപ്പ് ധമാക്ക 2K26': നിസ്സ് അറേബ്യയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 15, 2026

ജിദ്ദ: ലോക ഫുട്‌ബോളിന്റെ ആവേശം ഉയരുന്നവേളയില്‍ ലോകകപ്പിന് മുന്നോടിയായി ജിദ്ദയില്‍ ''വേള്‍ഡ് കപ്പ് ധമാക്ക 2K26' എന്ന പേരില്‍ നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. നിസ്സ് അറേബ്യ ഇവന്റ് കമ്പനിയുടെ നേതൃത്വത്തില്‍ ജൂണ്‍ 18,19 തീയതികളില്‍ (വ്യാഴം, വെള്ളി) ജിദ്ദ കിംഗ് ഫഹദ് റോഡിലെ ജിദ്ദ പാര്‍ക്കിന് സമീപമുള്ള ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ഔദ്യോഗിക അനുമതിയോടെ സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റില്‍ ജിദ്ദയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ പ്രമുഖരായ എട്ട് ടീമുകള്‍ മാറ്റുരയ്ക്കും. ആവേശകരമായ മത്സരങ്ങള്‍ക്കൊപ്പം മികച്ച കായികാന്തരീക്ഷവും വിനോദ നിമിഷങ്ങളും ഒരുക്കുകയാണ് സംഘാടകര്‍. വ്യാഴാഴ്ച രാത്രി 9 മണിക്ക് മത്സരങ്ങള്‍ സമാരംഭിക്കും (കിക്കോഫ്). വെള്ളിയാഴ്ച രാത്രി 7 മണിക്ക് സമാപന ചടങ്ങുകള്‍ (ക്ലോസിംഗ് സെറിമണി) നടക്കും.

യുവ ഫുട്‌ബോള്‍ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്തേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിനുമായി, ടൂര്‍ണമെന്റിന്റെ പ്രത്യേക ആകര്‍ഷണമായി 15 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ രണ്ട് ടീമുകള്‍ തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരവും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

ജിദ്ദയിലെ എന്റര്‍ടൈന്‍മെന്റ്, സ്‌പോര്‍ട്‌സ് മേഖലകളില്‍ പുതിയൊരു പ്രവര്‍ത്തന ശൈലിയുമായി മുന്നോട്ട് വരുന്ന നിസ്സ് അറേബ്യ ഇവന്റ് കമ്പനി, വിവിധ ഏഷ്യന്‍ കമ്മ്യൂണിറ്റികള്‍ക്കായി സ്‌പോര്‍ട്‌സ്, സാംസ്‌കാരിക, കുടുംബ സംഗമങ്ങള്‍ പ്രൊഫഷണല്‍ രീതിയില്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. നിലവിലെ ടൂര്‍ണമെന്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ മാത്രം ഉള്‍പ്പെടുത്തിയാണെങ്കിലും, ഭാവിയില്‍ മറ്റ് ഏഷ്യന്‍ കമ്മ്യൂണിറ്റികള്‍ക്കായും വിപുലമായ പ്രോഗ്രാമുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ജിദ്ദയിലെ ഏഷ്യന്‍ കമ്മ്യൂണിറ്റികള്‍ക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഇവന്റുകളും സ്‌പോര്‍ട്‌സ് പ്രോഗ്രാമുകളും സംഘടിപ്പിക്കുന്ന ഒരു പ്രൊഫഷണല്‍ പ്ലാറ്റ്ഫോമായി നിസ്സ് അറേബ്യയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂര്‍ പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളെ കൂട്ടിയിണക്കുന്ന പുതിയ ആശയങ്ങളുള്ള പരിപാടികള്‍ക്ക് കമ്പനി മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.

ഡോ. ഇന്ദു ചന്ദ്രശേഖരന്‍ ടൂര്‍ണമെന്റിന്റെ ഇവന്റ് ചെയര്‍മാനായും, റാഫി ബീമാപള്ളി ഇവന്റ് കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. വിവിധ സ്ഥാപനങ്ങള്‍ക്കും കമ്മ്യൂണിറ്റി സംഘടനകള്‍ക്കും ആവശ്യമായ നിയമാനുസൃത ലൈസന്‍സുകളും പ്രോഗ്രാം ഓര്‍ഗനൈസേഷന്‍ സേവനങ്ങളും പ്രൊഫഷണല്‍ രീതിയില്‍ ഒരുക്കാനുള്ള സംവിധാനങ്ങള്‍ നിസ്സ് അറേബ്യ നല്‍കുന്നുണ്ട്. ജിദ്ദയിലെ ഏഷ്യന്‍ സമൂഹങ്ങളുടെ എല്ലാത്തരം പരിപാടികള്‍ക്കും വിശ്വസനീയമായ ഒരു ഓര്‍ഗനൈസേഷന്‍ സംവിധാനമായി കമ്പനി മാറുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026