l o a d i n g

ഗൾഫ്

യാമ്പുവില്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി മലര്‍വാടി 'റെയിന്‍ബോ സ്‌കില്‍ ക്യാമ്പ്'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 15, 2026

യാമ്പു: മലര്‍വാടി ബാലസംഘം യാമ്പു സോണിന്റെ ആഭിമുഖ്യത്തില്‍ കെന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ 'റെയിന്‍ബോ സ്‌കില്‍ ക്യാമ്പ്' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് പുതുമയാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. ഫ്‌ലാറ്റുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്ന പ്രവാസി ബാല്യങ്ങള്‍ക്കും കൗമാരങ്ങള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അറിവിന്റെയും വിനോദത്തിന്റെയും അനന്തമായ വാതായനങ്ങള്‍ തുറന്നുനല്‍കിയ നവ്യാനുഭവമായിരുന്നു ഈ ക്യാമ്പ്.

ഗെയിംസ് ഗാര്‍ഡന്‍, ഗ്രൂപ്പ് ടാസ്‌ക്‌സ്, ട്രഷര്‍ ഹണ്ട്, ഫാമിലി ക്രിയേറ്റീവ് ടൈം, സ്റ്റേജ് ഐറ്റംസ്, എക്‌സിബിഷന്‍ കോര്‍ണര്‍, ത്രിഫ്റ്റ് സ്റ്റോര്‍സ്, ടേസ്റ്റി ഫുഡ്, സ്റ്റോറി ടൈം തുടങ്ങിയ വൈവിധ്യമാര്‍ന്ന സെഷനുകള്‍ ക്യാമ്പിന്റെ ഭാഗമായി നടന്നു. മലര്‍വാടി വെസ്റ്റേണ്‍ പ്രൊവിന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം. അനീസ്, തനിമ യാംബു സോണല്‍ പ്രസിഡന്റ് സലിം വേങ്ങര, യാംബു കെന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബോയ്‌സ് സെക്ഷന്‍ ഹെഡ്മാസ്റ്റര്‍ സബാഹ് ആലുവ, നിഷാദ് തിരൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കുട്ടികളുമായി സംവദിച്ചു.

മലര്‍വാടി കുരുന്നുകളുടെ കുടുംബങ്ങള്‍, മുഖ്യാതിഥികള്‍, നിയാസ് യൂസുഫ് (മീഡിയവണ്‍), അനീസുദ്ദീന്‍ ചെറുകുളമ്പ് (ഗള്‍ഫ് മാധ്യമം) തുടങ്ങിയവര്‍ ക്യാമ്പിലെ വിവിധ പരിപാടികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു.

മലര്‍വാടി യാംബു കോ-ഓര്‍ഡിനേറ്റര്‍ നൗഷാദ് വി. മൂസ, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സുഹൈല്‍ മമ്പാട്, തനിമ യാംബു സോണല്‍ സെക്രട്ടറി ഇല്‍യാസ് വേങ്ങൂര്‍, അമീന്‍ ആലത്തൂര്‍, ഷില്‍ന നിഷാദ് തിരൂര്‍, ഹംദ അമീന്‍, ഷംസുദ്ദീന്‍ ബിന്‍ ഹുസൈന്‍ കോഴിക്കോട്, അസ്ലം അസീസ്, തൗഫീഖ് മമ്പാട് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ: യാമ്പു കെന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മലര്‍വാടി ബാലസംഘം സംഘടിപ്പിച്ച 'റെയിന്‍ബോ സ്‌കില്‍ ക്യാമ്പില്‍' പങ്കെടുത്ത കുട്ടികളും സംഘാടകരും മുഖ്യാതിഥികളും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026