l o a d i n g

ഗൾഫ്

നീറ്റ് പുനപരീക്ഷ, എൻ ടി എ ആശങ്കകൾ അകറ്റണം, -ജിദ്ദ കേരള പൗരാവലി*

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 15, 2026

ജിദ്ദ: ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദുചെയ്ത നീറ്റ് പരീക്ഷ വീണ്ടും നടത്തപ്പെടുമ്പോൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) പൂർണ്ണ പരിഹാരം കണ്ടെത്തണമെന്ന് ജിദ്ദ കേരള പൗരാവലി വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ജൂൺ 21 ന് നീറ്റ് പുനപരീക്ഷ നടത്തപ്പെടും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

നീറ്റ് പരീക്ഷ റദ്ദുചെയ്തതിലൂടെ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദത്തിൽ ആയിരിക്കുന്നത് പ്രവാസി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ്. വിദേശ രാജ്യങ്ങളിലെ സെന്ററുകളിൽ പരീക്ഷ എഴുതിയ ശേഷം നാട്ടിലേക്ക് വിസ ക്യാൻസൽ ചെയ്തും അല്ലാതെയും മടങ്ങിയ വിദ്യാർത്ഥികളുണ്ട്. ഇവർക്ക് എവിടെയാണ് സെന്റർ അനുവദിക്കുക എന്നതിൽ വ്യക്തത വരുത്തണം. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ ഒന്നിൽ അധികം സെന്ററുകൾ അനുവദിക്കണമെന്ന് ജിദ്ദ കേരള പൗരാവലി 2024ൽ ബന്ധപ്പെട്ട വ്യക്തികളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

നിലവിൽ സൗദി അറേബ്യയിൽ റിയാദിൽ മാത്രമാണ് പരീക്ഷ കേന്ദ്രമുള്ളത്. 10 ലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികൾ വസിക്കുന്ന ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്ന് 1000 കിലോമീറ്ററോളം ദൂരം താണ്ടിയാൽ മാത്രമേ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷാ സെന്ററിൽ എത്താൻ സാധിക്കൂ. ഇത് കടുത്ത സാമ്പത്തിക നഷ്ടവും മാനസിക സമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. നീറ്റ്, ജീ, സി യു ഇ ടി തുടങ്ങിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) നടത്തപ്പെടുന്ന ടെസ്റ്റ്‌ പരീക്ഷകൾക്ക് ജിദ്ദ കോൺസുലേറ്റിന് കീഴിൽ ജിദ്ദയിൽ ഒരു സ്ഥിരം സെന്റർ അനുവദിക്കുന്നത് ഇത്തരം പ്രയാസങ്ങൾ പരിഹരിക്കാൻ കഴിയും.

നിലവിൽ വിദേശ രാജ്യങ്ങളിൽ ടെസ്റ്റ്‌ എഴുതി നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് അവർ താമസിക്കുന്ന പ്രാദേശങ്ങളിലെ സെന്ററുകളിൽ പ്രവേശനം നൽകണം. വിദേശങ്ങളിൽ വീണ്ടും പരീക്ഷ എഴുതാനായി കാത്തിരിക്കുന്നവർക്ക് കൂടുതൽ സെന്ററുകൾ അനുവദിക്കണം. നിലവിലെ ആശങ്കകൾ അകറ്റുന്നതിന് എൻ ടി എയോട് രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കും നേരിട്ട് സംവദിക്കുവാനുള്ള വഴികൾ ഒരുക്കുന്ന കാര്യം പരിഗണിക്കണമെന്നും ജിദ്ദ കേരള പൗരാവലി ആവശ്യപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026