l o a d i n g

ഗൾഫ്

വ്യാജ 'ഐഫോണ്‍' വാഗ്ദാനം; ഉപഭോക്താക്കളെ പറ്റിച്ച ഓണ്‍ലൈന്‍ പെര്‍ഫ്യൂം സ്റ്റോര്‍ സൗദി വാണിജ്യ മന്ത്രാലയം പൂട്ടിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 16, 2026

ജിദ്ദ- സോഷ്യല്‍ മീഡിയയിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ പരസ്യം നല്‍കിയ ഓണ്‍ലൈന്‍ പെര്‍ഫ്യൂം-ഊദ് സ്റ്റോറിനെതിരെ സൗദി വാണിജ്യ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചു. ഇ-കൊമേഴ്‌സ് നിയമങ്ങളും ചട്ടങ്ങളും നഗ്‌നമായി ലംഘിച്ചതിനാണ് നടപടി. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 'സീസണിലെ വന്‍ സര്‍പ്രൈസ്... എല്ലാവര്‍ക്കും ഐഫോണ്‍ ലഭിക്കുന്നു' എന്ന ആകര്‍ഷകമായ വാഗ്ദാനവുമായാണ് ഇവര്‍ പരസ്യം നല്‍കിയിരുന്നത്. എന്നാല്‍ സാധനങ്ങള്‍ വാങ്ങിയ ഉപഭോക്താക്കള്‍ക്ക് പരസ്യത്തില്‍ പറഞ്ഞിരുന്ന ഐഫോണുകള്‍ക്ക് പകരം തികച്ചും വ്യത്യസ്തവും വിലകുറഞ്ഞതുമായ മറ്റ് ഉപകരണങ്ങളാണ് നല്‍കിയതെന്ന് മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കാതെ ഉപഭോക്താക്കളെ വഞ്ചിച്ചതിനെ തുടര്‍ന്ന് സ്റ്റോറിന്റെ മാനേജര്‍മാരെ മന്ത്രാലയം വിളിച്ചുവരുത്തുകയും തുടര്‍നടപടികള്‍ക്കായി ഇ-കൊമേഴ്‌സ് നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക സമിതിക്ക് റഫര്‍ ചെയ്യുകയും ചെയ്തു. നേരിട്ടോ അല്ലാതെയോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചിക്കുന്നതോ ആയ യാതൊരുവിധ അവകാശവാദങ്ങളും പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്ന് വ്യക്തമാക്കുന്ന ഇ-കൊമേഴ്‌സ് നിയമത്തിലെ പതിനൊന്നാം വകുപ്പിന്റെ ലംഘനമാണിത്. ഓണ്‍ലൈന്‍ സ്റ്റോറുകളുടെ പരസ്യങ്ങള്‍ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇത്തരം നിയമലംഘകര്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026