l o a d i n g

ഗൾഫ്

പുതിയ ഉംറ വിസകള്‍ മെയ് 31 മുതല്‍ ആരംഭിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 17, 2026

ജിദ്ദ- ഹജ് കാലമായതിനാല്‍ നിര്‍ത്തിവെച്ച ഉംറ വിസ ഈ മാസം 31 മുതല്‍ പുനരാരംഭിക്കും. പുതിയ വര്‍ഷത്തെ ഉംറ സീസണായുള്ള ഔദ്യോഗിക കലണ്ടര്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. വിസ വിതരണം, കരാറുകള്‍ ഒപ്പുവെക്കല്‍, തീര്‍ത്ഥാടകരെ സ്വീകരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട തീയതികളും ഇലക്ട്രോണിക് സേവനങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ഷെഡ്യൂള്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.

പുതിയ കലണ്ടര്‍ അനുസരിച്ച്, 1447 ദുല്‍ഹിജ്ജ 14 (2026 മെയ് 31) മുതല്‍ ഉംറ വിസകള്‍ അനുവദിച്ചുതുടങ്ങുകയും തീര്‍ത്ഥാടകര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം സാധ്യമാവുകയും ചെയ്യും. ദുല്‍ഹിജ്ജ 15 (ജൂണ്‍ 1) മുതല്‍ മക്കയിലേക്കുള്ള പ്രവേശനവും 'നുസുക്' ആപ്ലിക്കേഷന്‍ വഴിയുള്ള ഉംറ പെര്‍മിറ്റുകളുടെ വിതരണവും ആരംഭിക്കും. 1448 ശവ്വാല്‍ 1 (2027 മാര്‍ച്ച് 9) ആയിരിക്കും ഉംറ വിസകള്‍ അനുവദിക്കുന്ന അവസാന തീയതി. കൂടാതെ, തീര്‍ത്ഥാടകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി 1448 ശവ്വാല്‍ 15 (2027 മാര്‍ച്ച് 23) ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

തീര്‍ത്ഥാടകര്‍ക്ക് ഗുണനിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി, അനുവദിച്ച സമയപരിധികളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ ഉംറ കമ്പനികളോടും വിദേശ ഏജന്റുമാരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 1448 ശവ്വാല്‍ 30 (2027 ഏപ്രില്‍ 7) ആയിരിക്കും ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ നിന്നും മടങ്ങാനുള്ള അവസാന തീയതി.

ഹജ്ജ്-ഉംറ ഫോറം 2026-ന്റെ ഭാഗമായി, ഉംറ കമ്പനികളും വിദേശ ഏജന്റുമാരും തമ്മിലുള്ള പ്രാഥമിക കരാറുകള്‍ ഒപ്പുവെക്കുന്നതിനുള്ള ബുക്കിംഗ് സേവനങ്ങള്‍ കഴിഞ്ഞ റമദാന്‍ 25 (മാര്‍ച്ച് 4) മുതല്‍ തന്നെ ഇലക്ട്രോണിക് സംവിധാനം വഴി ആരംഭിച്ചിരുന്നു. തുടര്‍ന്ന്, മുന്‍ സീസണിലെ അനുഭവങ്ങളും പുതിയ നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ശവ്വാല്‍ 25-ന് പ്രത്യേക വര്‍ക്ക്ഷോപ്പുകളും ഒരുക്കങ്ങളും നടന്നു. മെയ് 11, 12 തീയതികളില്‍ വിദേശ ഏജന്റുമാരുടെ യോഗ്യത ഉറപ്പാക്കല്‍, താമസസൗകര്യം, ഗതാഗതം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട അന്തിമ കരാറുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം (ങമമെൃ ചൗൗെസ) വഴി പൂര്‍ത്തിയാക്കാനുള്ള സേവനങ്ങളും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026