l o a d i n g

ഗൾഫ്

തൊടുപുഴ സ്വദേശി ജിജോ ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 18, 2026

തായിഫ്: കഴിഞ്ഞ മാസം 27ന് തായിഫില്‍ മരണമടഞ്ഞ തൊടുപുഴ അഞ്ചിരി കുട്ടിമാക്കല്‍ ജിജോ ജോസഫിന്റെ (29) മൃതദേഹം നാട്ടിലെത്തിച്ച സംസ്‌കരിച്ചു.
നാലു മാസം മുമ്പ് അല്‍ഹദ മിലിറ്ററി ഹോസ്പിറ്റലില്‍ നഴ്‌സായ പ്രിയതമ മീനു ജോസഫിനോടൊത്ത് തായിഫിലെത്തിയ ഇദ്ദേഹം താമസസ്ഥലത്ത് വെച്ച് മരണപ്പെടുകയായിരുന്നു. തായിഫ് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചെലവിലും തായിഫ് കെ.എം.സി.സിയുടെ സഹായത്തോടെയുമാണ് നാട്ടിലെത്തിച്ചത്. ജിദ്ദയില്‍ നിന്നും എംബാമിങ് പൂര്‍ത്തിയാക്കിയ ശേഷം ഇന്‍ഡിഗോ എയര്‍വേസ് വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്.

കൊച്ചി വിമാനത്താവളത്തില്‍ ജിജോയുടെ സഹോദരന്‍ ടിന്റു പൗലോസും കുടുംബാംഗങ്ങളും, ഒ.ഐ.സി.സി ഗ്ലോബല്‍ സൗദി ചാപ്റ്റര്‍ പ്രതിനിധി അഷ്റഫ്, ചാര്‍ലി ആന്റണി തുടങ്ങി കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. രാവിലെ 11 മണിക്ക് അഞ്ചിരി സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. തായിഫ് അല്‍ഹദ മിലിറ്ററി ഹോസ്പിറ്റലില്‍ നഴ്‌സായ ഭാര്യ മീനു ജോസഫും, ദമ്മാമില്‍ ജോലി ചെയ്യുന്ന മീനുവിന്റെ സുഹൃത്ത് അനു ജോസും മൃതദേഹത്തെ അനുഗമിച്ചു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് വഹിച്ചതെന്ന് നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കിയ തയിഫ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സ്വാലിഹ് അറിയിച്ചു. ജിദ്ദ മഹ്ജര്‍ ഫോറന്‍സിക് സെന്ററിലെ നടപടികള്‍ക്കും മറ്റ് സഹായങ്ങള്‍ക്കുമായി തായിഫ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും നാഷണല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് ഷാ തങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി അഷ്‌റഫ് താനാളൂര്‍, കെ.എം.സി.സി ഹലഗ ഏരിയാ പ്രസിഡന്റ് ഹമീദ് പെരുവള്ളൂര്‍, നിയാസ് ബാബ്റിയ്യ, ഷബീര്‍ എന്നിവരും മീനു ജോസഫിന്റെ സഹപ്രവര്‍ത്തകരും സഹായത്തിനായി രംഗത്തുണ്ടായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026