l o a d i n g

ഗൾഫ്

ലോക രക്താതിസമ്മര്‍ദ്ദ ദിനം: ജുബൈലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 18, 2026

ജുബൈല്‍: ലോക രക്താതിസമ്മര്‍ദ്ദ ദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് സൗജന്യ കമ്മ്യൂണിറ്റി മെഡിക്കല്‍ പരിശോധനാ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഡബ്ല്യു.എം.എഫ് ജുബൈല്‍ കൗണ്‍സില്‍ പ്രസിഡന്റ് സോണിയ മോറിസിന്റെ നേരിട്ടുള്ള നേതൃത്വത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുമാണ് ക്യാമ്പ് നടന്നത്. ചടങ്ങില്‍ സോണിയ അധ്യക്ഷതയും വഹിച്ചു.

ഡബ്ല്യു.എം.എഫ് നേതൃത്വം, സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്‌മെന്റ്, ഷിഫ അല്‍ ജുബൈല്‍ മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് ഒരുക്കിയത്. ഷിഫ മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള മെഡിക്കല്‍ ടീമിന് മാര്‍ക്കറ്റിംഗ് മാനേജര്‍ വില്യം വര്‍ക്കി, ഡോ. സയീദ് അബ്ദുല്‍ തവാബ്, മാലിനി ചക്രബാനി, നഴ്‌സ് വാഹിദ അക്തര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്യാമ്പില്‍ പങ്കെടുത്ത ജുബൈലിലെ പ്രവാസികള്‍ക്കായി രക്തസമ്മര്‍ദ്ദ പരിശോധന, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധന (ബ്ലഡ് ഷുഗര്‍), വിദഗ്ദ്ധ കണ്‍സള്‍ട്ടേഷന്‍ എന്നിവ സൗജന്യമായി നല്‍കി. ഡബ്ല്യു.എം.എഫ് ജുബൈല്‍ കൗണ്‍സില്‍ അംഗങ്ങളായ സിന്റോ ജേക്കബ്, ഡി. അനില്‍കുമാര്‍, ശിഹാബുദ്ധീന്‍, സുഗു, നിസാം, ഹാരിസണ്‍ എന്നിവര്‍ ക്യാമ്പിന്റെ ഏകോപനം നിര്‍വ്വഹിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026