l o a d i n g

ഇന്ത്യ

ഉമര്‍ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 19, 2026

ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന് വീണ്ടും തിരിച്ചടി. കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ദല്‍ഹിയിലെ വിചാരണ കോടതി തള്ളി. കക്കഡൂമ കോടതിയാണ് ഉമര്‍ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി ജാമ്യം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം ഈ അപേക്ഷയില്‍ കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒടുവില്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്കാണെങ്കില്‍ പോലും, ജാമ്യം അനുവദിക്കേണ്ട സാഹചര്യമാണെങ്കില്‍ അത് നല്‍കണമെന്നും വിചാരണ കൂടാതെ ദീര്‍ഘകാലം ജയിലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തി തൊട്ടടുത്ത ദിവസമാണ് വിചാരണ കോടതിയില്‍ നിന്ന് ഉമര്‍ ഖാലിദിന് തിരിച്ചടിയുണ്ടാകുന്ന ഉത്തരവ് പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്.

യുഎപിഎ ചുമത്തപ്പെട്ട കേസില്‍ 2020 മുതല്‍ ഉമര്‍ ഖാലിദ് ജയിലില്‍ തുടരുകയാണ്. വിചാരണ കോടതിയുടെ ഈ തീരുമാനത്തോടെ അദ്ദേഹത്തിന് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026