l o a d i n g

ബിസിനസ്

2030ഓടെ 90 ദശലക്ഷം യാത്രക്കാര്‍; സിംഗപ്പൂര്‍ കമ്പനിയുമായി കൈകോര്‍ത്ത് ജിദ്ദ എയര്‍പോര്‍ട്ട്‌സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 20, 2026

ജിദ്ദ: സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനുമായി സിംഗപ്പൂരിലെ പ്രമുഖ ആഗോള കമ്പനിയായ 'സുര്‍ബാന ജുറോങ്' ഗ്രൂപ്പുമായി ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി തന്ത്രപരമായ ചര്‍ച്ചകള്‍ നടത്തി. ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ മാസിന്‍ ബിന്‍ മുഹമ്മദ് ജൊഹറും, സുര്‍ബാന ജുറോങ് ഗ്രൂപ്പ് സി.ഇ.ഒ സീന്‍ ചിയാവോയും തമ്മിലാണ് ഉഭയകക്ഷി പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയത്.

വന്‍കിട പദ്ധതികളുടെ നടത്തിപ്പിലും മാനേജ്മെന്റിലും സിംഗപ്പൂര്‍ ഗ്രൂപ്പിനുള്ള അന്താരാഷ്ട്ര വൈദഗ്ധ്യം പ്രയോജനപ്പെടുത്തി വിമാനത്താവളത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ജിദ്ദ എയര്‍പോര്‍ട്ട്‌സ് ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 90 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തെ പ്രാപ്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ജിദ്ദയെ ലോകത്തിലെ 150 ആഗോള ലക്ഷ്യസ്ഥാനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുക, എയര്‍ കാര്‍ഗോ ശേഷി 2.5 ദശലക്ഷം ടണ്ണായി ഉയര്‍ത്തുക, 15 ദശലക്ഷം ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026