l o a d i n g

ഗൾഫ്

പ്രവാസി വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാര്‍ഹം: അഭിനന്ദിച്ച് റിയാദ് ഒഐസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 22, 2026

റിയാദ്: കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കൂടുതല്‍ ഗൗരവമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയോടെ, മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രവാസി വകുപ്പ് നേരിട്ട് ഏറ്റെടുത്ത തീരുമാനത്തെ റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളില്‍ എക്കാലത്തും ശക്തമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന വി.ഡി. സതീശന്‍ ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തത് കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്ന് ഒ.ഐ.സി.സി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളികള്‍ തൊഴില്‍, നിയമ, ആരോഗ്യ, വിദ്യാഭ്യാസ, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍, പ്രവാസി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന പ്രതീക്ഷയും നേതാക്കള്‍ പങ്കുവെച്ചു.

പ്രവാസികളുടെ ക്ഷേമം, സുരക്ഷ, പുനരധിവാസം, നാട്ടിലേക്കുള്ള മടക്കം, തൊഴില്‍ നഷ്ടം മൂലമുള്ള പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ ശക്തമാകേണ്ട സാഹചര്യമാണുള്ളത്. ഇത്തരമൊരു ഘട്ടത്തില്‍ പ്രവാസി വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യാനുള്ള തീരുമാനം ഏറെ പ്രസക്തമാണെന്നും ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും സാമൂഹിക പുരോഗതിയിലും പ്രവാസി മലയാളികള്‍ വഹിക്കുന്ന പങ്ക് അതീവ നിര്‍ണായകമാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രി നേരിട്ട് തന്നെ പ്രവാസി കാര്യവകുപ്പ് ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞദിവസം വി.ഡി. സതീശന് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026