l o a d i n g

കായികം

ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ അല്‍ അഹ്്‌ലി ഓക്ലന്‍ഡ് സിറ്റിയെ നേരിടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 23, 2026

ജിദ്ദ- ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അല്‍-അഹ്ലി, ഓഷ്യാനിയന്‍ ചാമ്പ്യന്മാരായ ഓക്ലന്‍ഡ് സിറ്റിയെ നേരിടും. ഓഗസ്റ്റില്‍ ജിദ്ദയിലെ അല്‍-ഇന്‍മ സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുക. മത്സരത്തിന്റെ അന്തിമ തീയതി പിന്നീട് പ്രഖ്യാപിക്കും.
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് കിരീടം തുടര്‍ച്ചയായ രണ്ടാം തവണയും സ്വന്തമാക്കിയാണ് അല്‍-അഹ്ലി ഈ ആഗോള ടൂര്‍ണമെന്റിലേക്ക് യോഗ്യത ഉറപ്പാക്കിയത്. ടൂര്‍ണമെന്റിലെ അല്‍-അഹ്ലിയുടെ എതിരാളികളെ നിശ്ചയിക്കാന്‍ ഓക്ലന്‍ഡ് സിറ്റിയും ഓസ്ട്രേലിയന്‍ ക്ലബ്ബായ സൗത്ത് മെല്‍ബണും തമ്മില്‍ പ്ലേ-ഓഫ് മത്സരം നടക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, ഓസ്ട്രേലിയന്‍ ക്ലബ്ബുകള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പരിധിയില്‍ വരുന്നതിനാല്‍ സൗത്ത് മെല്‍ബണെ യോഗ്യതാ റൗണ്ടില്‍നിന്ന് ഒഴിവാക്കാന്‍ ഓഷ്യാനിയ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഓക്ലന്‍ഡ് സിറ്റിക്ക് അല്‍-അഹ്ലിയെ നേരിടാനുള്ള ഔദ്യോഗിക യോഗ്യത നേരിട്ട് ലഭിച്ചത്.
ജിദ്ദയിലെ സ്വന്തം തട്ടകത്തില്‍ തങ്ങളുടെ ആരാധകര്‍ക്ക് മുന്നിലാണ് അല്‍-അഹ്ലി കളത്തിലിറങ്ങുന്നത് എന്നതിനാല്‍ ഈ മത്സരത്തിന് വലിയ ജനശ്രദ്ധയും മാധ്യമശ്രദ്ധയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം മണ്ണിലെ ഈ പോരാട്ടം സൗദി ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കും. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ കഴിഞ്ഞ പതിപ്പില്‍ ജിദ്ദയില്‍ വെച്ചുനടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബായ പിരമിഡ്‌സിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ് അല്‍-അഹ്ലി പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചുവരവാണ് ഇത്തവണ ടീം ലക്ഷ്യമിടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026