l o a d i n g

ഇന്ത്യ

ആഗോള അടിയന്തരാവസ്ഥയായി എബോള: ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യ

Thumbnail
Publisher By     BY - DESK
May 24, 2026

ന്യൂദല്‍ഹി- ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള രോഗബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആഫ്രിക്കയിലെ നിലവിലെ എബോള വ്യാപനം ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ സുപ്രധാന ജാഗ്രതാ നിര്‍ദ്ദേശം. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങള്‍ മുന്‍നിര്‍ത്തി, നിലവിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ഈ അടിയന്തര പ്രഖ്യാപനം നടത്തിയത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും അതിവേഗം പടരുന്ന എബോള വൈറസിന്റെ 'ബുന്ദിബുഗ്യോ' വകഭേദത്തെ ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഭൂഖണ്ഡാന്തര സുരക്ഷക്കുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായും പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങളില്‍നിന്നോ വിമാനത്താവളങ്ങള്‍ പോലുള്ള പ്രവേശന കവാടങ്ങളില്‍നിന്നോ എത്തുന്ന, വിശദീകരിക്കാനാകാത്ത പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ള യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കാനും പരിശോധിക്കാനും ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലേക്കുള്ള യാത്ര പരമാവധി നിരുത്സാഹപ്പെടുത്താനും അന്താരാഷ്ട്ര സമിതി രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കോംഗോയില്‍ മാത്രം 746 സംശയാസ്പദമായ കേസുകളും 176 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളിലുമായി ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ച 85 കേസുകളില്‍ രണ്ടെണ്ണം ഉഗാണ്ടയിലാണ്. സ്ഥിരീകരിച്ച കേസുകളില്‍ 10 മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത് (ഇതില്‍ ഒന്ന് ഉഗാണ്ടയിലാണ്).

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ സുഡാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളും നിലവില്‍ കടുത്ത രോഗവ്യാപന ഭീഷണിയിലാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026