l o a d i n g

ബിസിനസ്

ഹിമാലയ ബേബികെയര്‍ മദേഴ്സ് ഡേ വീഡിയോ പുറത്തിറക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026

കൊച്ചി: 'മമ്മ വാലി ഫീലിംഗ്' എന്ന ആശയത്തെ ആസ്പദമാക്കി, മാതൃത്വത്തിന്റെ ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍ ആഘോഷിക്കുന്ന മദേഴ്സ് ഡേ ഡിജിറ്റല്‍ വീഡിയോ ക്യാമ്പയിന്‍ ഹിമാലയ ബേബികെയര്‍ പുറത്തിറക്കി.

ഒരു കുഞ്ഞിന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളിലെ ഓരോ ആദ്യാനുഭവങ്ങളും അമ്മയുടെ മനസ്സില്‍ സൃഷ്ടിക്കുന്ന വൈകാരിക ബന്ധമാണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്. 'ചാന്ദാ ഹേ തൂ' എന്ന പ്രശസ്തമായ താരാട്ടുപാട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍, മകളെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുന്ന ഒരമ്മയുടെ ഓര്‍മ്മകളിലൂടെ മാതൃത്വത്തിന്റെ സ്‌നേഹവും കരുതലും മനോഹരമായി വരച്ചുകാട്ടുന്നു.

മാതൃത്വം എന്നത് അനവധി 'ആദ്യ' അനുഭവങ്ങളുടെ സമാഹാരമാണെന്നും, അവയാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നതെന്നും ഹിമാലയ വെല്‍നസ് കമ്പനിയുടെ ബേബികെയര്‍ ഡയറക്ടര്‍ ചക്രവര്‍ത്തി എന്‍.വി. പറഞ്ഞു. സംഗീതവും ഓര്‍മ്മകളും വൈകാരികമായ കഥപറച്ചിലും സമന്വയിപ്പിച്ച് ആധുനിക മാതാപിതാക്കളുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യമെന്ന് പോക്കറ്റ് ഏസസിലെ ഡി2സി (D2C) തലവന്‍ വിശ്വനാഥ് ഷെട്ടിയും വ്യക്തമാക്കി. വിവിധ പ്രാദേശിക ഭാഷകളിലും സോഷ്യല്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും വീഡിയോ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026