l o a d i n g

ബിസിനസ്

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3,995 പുതിയ ഇന്ത്യന്‍ കമ്പനികള്‍ അംഗത്വം നേടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026

കൊച്ചി: ദുബായ് ചേംബേഴ്‌സിന് കീഴിലുള്ള ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 2026-ന്റെ ആദ്യ പാദത്തില്‍ 3,995 പുതിയ ഇന്ത്യന്‍ കമ്പനികള്‍ അംഗത്വം നേടിയതായി ഭാരവാഹികള്‍ അറിയിച്ചു. പുതിയ കമ്പനികളുടെ വരവോടെ ദുബായ് ചേംബറില്‍ സജീവ അംഗത്വമുള്ള ഇന്ത്യന്‍ കമ്പനികളുടെ ആകെ എണ്ണം 84,088 ആയി ഉയര്‍ന്നു.

ആഗോള വ്യാപാര മേഖല കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന സാഹചര്യത്തിലും ഇന്ത്യന്‍ കമ്പനികള്‍ ദുബായിയെ ഏറ്റവും വിശ്വസനീയമായ ആഗോള വ്യാപാര-നിക്ഷേപ കേന്ദ്രമായി കാണുന്നു എന്നതിന്റെ തെളിവാണിത്. ബിസിനസ് തുടര്‍ച്ച, രാജ്യാന്തര വിപണികളിലേക്കുള്ള വികസനം, ദീര്‍ഘകാല വളര്‍ച്ച എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ദുബായ് ഒരുക്കുന്നത്.

ആഗോള പ്രതിസന്ധികളുടെയും മാറ്റങ്ങളുടെയും കാലത്തും സ്ഥിരത, സുരക്ഷ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, ബിസിനസ് സൗഹൃദ നയങ്ങള്‍ എന്നിവയിലൂടെ കമ്പനികള്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ദുബായ് അവസരമൊരുക്കിയിട്ടുണ്ടെന്ന് പ്രമുഖ ഇന്ത്യന്‍ വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. ദുബായുടെ ദൂരദര്‍ശിത്വമുള്ള ഭരണനയങ്ങളും ശക്തമായ വ്യാപാര അന്തരീക്ഷവും ഇന്ത്യന്‍ ബിസിനസുകളുടെ ആഗോള വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമാണെന്ന് ദുബായ് ചേംബേഴ്‌സ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത വ്യക്തമാാക്കി.

ജോയാലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ്, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, ആപ്പ്‌കോര്‍പ്പ് ഹോള്‍ഡിംഗ് ചെയര്‍മാനും അപ്പാരല്‍ ഗ്രൂപ്പ് ഉടമയുമായ നിലേഷ് വേദ് എന്നിവരും ദുബായിലെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ പ്രകീര്‍ത്തിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026