l o a d i n g

ഗൾഫ്

രാജീവ് ഗാന്ധിയുടെ ദര്‍ശനങ്ങള്‍ ഇന്നും രാജ്യത്തിന് വഴികാട്ടി -ഒഐസിസി റിയാദ് അനുസ്മരണ യോഗം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026

റിയാദ്: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാമത് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ശ്രദ്ധേയമായി. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിരവധി പ്രവര്‍ത്തകരും ഒഐസിസി ഭാരവാഹികളും പങ്കെടുത്ത ചടങ്ങില്‍ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ദര്‍ശനങ്ങളും രാജ്യത്തിനായി നല്‍കിയ സംഭാവനകളും അനുസ്മരിച്ചു.

ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ആധുനിക സാങ്കേതിക യുഗത്തിലേക്ക് നയിച്ച ദൂരദര്‍ശിയായ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലും, രാജ്യത്തിന്റെ ഐ.ടി. വികസനത്തിന് അടിത്തറ പാകുന്നതിലും രാജീവ് ഗാന്ധിയുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ സജീര്‍ പുന്തുറ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികളില്‍ രാജീവ് ഗാന്ധിയുടെ ചിന്തകള്‍ ഇന്നും പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട് ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഗ്രാമീണ വികസനം, വിദ്യാഭ്യാസ മേഖല, സാങ്കേതിക മുന്നേറ്റം എന്നിവയില്‍ രാജീവ് ഗാന്ധി നല്‍കിയ സംഭാവനകള്‍ അദ്ദേഹം അനുസ്മരിച്ചു. യുവ ഇന്ത്യയെ സ്വപ്നം കണ്ട നേതാവിന്റെ ആശയങ്ങള്‍ പുതിയ തലമുറകള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സീനിയര്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ രാജീവ് ഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ ശുചിത്വവും ജനസേവന മനോഭാവവും ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരവാഹികളായ സുരേഷ് ശങ്കര്‍, അബ്ദുള്ള വല്ലാഞ്ചിറ, നൗഫല്‍ പാലക്കാന്‍, അഡ്വ. എല്‍.കെ. അജിത്ത്, അമീര്‍ പട്ടണത്ത്, ഷുക്കൂര്‍ ആലുവ, സൈഫ് കായംകുളം, ഒമര്‍ ഷരീഫ്, ഷാജി മടത്തില്‍, നസീര്‍ ഹനീഫ, സന്തോഷ് കണ്ണൂര്‍, വിന്‍സന്റ് തിരുവനന്തപുരം, ജിബിന്‍ സമദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഷഫീഖ് കിനാലൂര്‍ സ്വാഗതവും ബഷീര്‍ കോട്ടക്കല്‍ നന്ദിയും രേഖപ്പെടുത്തി. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതവും അദ്ദേഹത്തിന്റെ ഭരണകാലത്തെ വികസന പ്രവര്‍ത്തനങ്ങളും വക്താക്കള്‍ അനുസ്മരിച്ചു.

അഷ്‌റഫ് മേച്ചേരി, മാള മുഹിയുദ്ദീന്‍, മുഹമ്മദ് ഖാന്‍, നാസര്‍ മാവൂര്‍, ഷംസീര്‍ പാലക്കാട്, ഷറഫു ചിറ്റന്‍, അന്‍സാര്‍ വര്‍ക്കല, സാദിഖ് വടപുറം, റോയ് വയനാട്, അഷ്‌റഫ് ആലപ്പുഴ, ഹരീന്ദ്രന്‍ കണ്ണൂര്‍, ഹാഷിം കണ്ണാടിപ്പറമ്പ്, സമദ് വയനാട്, സുജിത്ത് കണ്ണൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026