l o a d i n g

കായികം

കീര്‍ത്തജയ്ക്ക് റിയാദ് ടാക്കീസിന്റെ അനുമോദനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026

റിയാദ്: പ്രമുഖ സൗദി ഫുട്‌ബോള്‍ ക്ലബ്ബായ 'അല്‍ ഹിലാലി'ന്റെ നീല ജേഴ്സിയണിയാന്‍ യോഗ്യത നേടിയ മലയാളി മിടുക്കി കീര്‍ത്തജയ്ക്ക് റിയാദ് ടാക്കീസ് അനുമോദന സദസ്സ് സംഘടിപ്പിച്ചു. അല്‍ ഹിലാലിന്റെ അണ്ടര്‍-15 വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കീര്‍ത്തജ, റിയാദ് ഇന്ത്യന്‍ സമൂഹത്തിന്റെയും പ്രവാസി മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ്. ഇടുക്കി കട്ടപ്പന സ്വദേശിനിയും റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ് ഈ മിടുക്കി. കീര്‍ത്തജയെ കായികരംഗത്ത് ഉയരങ്ങളിലേക്ക് നയിച്ച പരിശീലകരെയും രക്ഷിതാക്കളെയും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിനന്ദിച്ചു.

റിയാദ് ടാക്കീസ് രക്ഷാധികാരി അലി ആലുവ, പ്രസിഡന്റ് റിജോഷ് കടലുണ്ടി എന്നിവര്‍ ചേര്‍ന്ന് കീര്‍ത്തജയെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി അനസ് വള്ളിക്കുന്ന്, ട്രഷറര്‍ സോണി ജോസഫ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

വൈസ് പ്രസിഡന്റ് ഹരി കായംകുളം, കോര്‍ഡിനേറ്റര്‍ ഷൈജു പച്ച, ഷമീര്‍ കല്ലിങ്കല്‍, സജീര്‍ സമദ്, അന്‍വര്‍ യൂനസ് ഇടുക്കി, ഉമറലി അക്ബര്‍, ഹുസൈന്‍ സാപ്പി, അബ്ദുല്‍ റഹ്‌മാന്‍, ജോസ് മാസ്റ്റര്‍, ജോമി ചെങ്ങന്നൂര്‍ എന്നിവരും, റിയാദ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് പരിശീലകനും യൂത്ത് സോക്കര്‍ അക്കാദമി അമരക്കാരനും മുന്‍ അന്താരാഷ്ട്ര കളിക്കാരനുമായ ഷഫീഖ് ഇസ്മായിലും ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

അനുമോദന സദസ്സിന് കീര്‍ത്തജയും പിതാവ് വിനോദും അമ്മ സുമിതയും സഹോദരന്‍ കാര്‍ത്തിക്കും നന്ദി രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026