l o a d i n g

ഗൾഫ്

ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്കും ഡോക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരിക്കും സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026

മക്ക: പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തിയ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്കും സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍.അബ്ദുല്‍ ഹക്കീം അസ്ഹരിക്കും ഐസിഎഫ് ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തകരും മര്‍കസ് മക്ക ഭാരവാഹികളും ചേര്‍ന്ന്് സ്വീകരണം നല്‍കി.

ക്ലോക്ക് ടവര്‍ ബില്‍ഡിങ്ങിലെ സിസ് മക്ക ഹോട്ടലിലാണ് അസ്ഹരിക്ക് സ്വീകരണം സംഘടിപ്പിച്ചത്. ഷംവീല്‍ നൂറാനിയും അസ്ഹരിയോടൊപ്പമുണ്ടായിരുന്നു.
ഹനീഫ് അമാനി (ചെയര്‍മാന്‍ H V C, പ്രസിഡന്റ് മര്‍കസ് സൗദി കമ്മിറ്റി ), ഇസ്ഹാഖ് ഖാദിസിയ്യ (കോഡിനേറ്റര്‍ H V C മക്ക, സെക്രട്ടറി മര്‍കസ് മക്ക ), ജമാല്‍ കക്കാട്,മൊയ്ദീന്‍ കോട്ടോപാടം,(ക്യാപ്റ്റന്‍ H V C മക്ക ), ജാഹ്ഫര്‍ കരേക്കാട്, ഫക്രുദ്ധീന്‍ ബാഖവി, ജുനൈദ് കൊണ്ടോട്ടി, അബ്ദുറഹ്‌മാന്‍ സഖാഫി, നബീല്‍ മലോരം എന്നിവര്‍ നേതൃത്വം നല്‍കി.

സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണു മക്കയിലെത്തിയത്. മക്കയിലെ സാഹിര്‍ അല്‍ സുബ്ഹി ഹോട്ടലില്‍ നടന്ന സ്വീകരണ സംഗമത്തില്‍ S Y S സംസ്ഥാന നേതാക്കളായ അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ഷോല, ഇബ്രാഹിം സാഹിബ് എന്നിവരും ഹജ്ജ് വളണ്ടിയര്‍മാരും മഅദിന്‍ മക്ക ഭാരവാഹികളും പങ്കെടുത്തു.

അല്‍ സുബ്ഹി ഹോട്ടലില്‍ നടന്ന സംഗമത്തിന് ഹനീഫ് അമാനി (വൈസ് പ്രസിഡന്റ് മഅദിന്‍ മക്ക), ശിഹാബ് കുറുകത്താണി (ജനറല്‍ സെക്രട്ടറി മഅദിന്‍ മക്ക ), ജമാല്‍ കക്കാട് (ഫിനാന്‍സ് സെക്രട്ടറി മഅദിന്‍ മക്ക ), ഇസ്ഹാഖ് ഖാദിസിയ്യ (കോഡിനേറ്റര്‍ H V C മക്ക ), അബ്ദുറഷീദ് അസ്ഹരി (പ്രസിഡന്റ് ഐ സി എഫ് മക്ക )അബൂബക്കര്‍ കണ്ണൂര്‍, ഫഹദ് തൃശൂര്‍, റഷീദ് വേങ്ങര, സുഹൈല്‍ സഖാഫി (കോഡിനേറ്റര്‍ മഅ ദിന്‍ മക്ക ), അന്‍സാര്‍ താനാളൂര്‍, ഷെഫിന്‍ ആലപ്പുഴ, നസീര്‍ കൊടുവള്ളി, ജുനൈദ് കൊണ്ടോട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

ഐ സി എഫ് ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇരുനേതാക്കളും പ്രവര്‍ത്തകരുമായി സംസാരിച്ചു. ഹാജിമാര്‍ക്ക് വളണ്ടിയര്‍മാര്‍ ചെയ്യുന്ന സേവനങ്ങളെ പ്രശംസിക്കുകയും പ്രവര്‍ത്തനരംഗത്ത് ഇനിയും കൂടുതല്‍ സജീവമാവണമെന്നു വളണ്ടിയര്‍മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തനേതാക്കള്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026