l o a d i n g

കേരള

കേരളത്തെ ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷന്‍ ഹബ്ബും തുറമുഖ നഗരവുമാക്കും -മുഖ്യമന്ത്രി വി.ഡി സതീശന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 29, 2026

തിരുവനന്തപുരം: കേരളത്തെ ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷന്‍ ഹബ്ബും തുറമുഖ നഗരവുമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും 5 ഇന്ദിരാ ഗ്യാരന്റികള്‍ നടപ്പിലാക്കുമെന്നും മുന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുകയാണ്. വെല്ലുവിളികളെ ജനാധിപത്യരീതിയില്‍ നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുന്നത് വന്‍ മാറ്റമാണ്. മയക്കുമരുന്ന് ശൃംഖലയെ നേരിടും, തുടച്ച് മാറ്റും. വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ ലാന്റ് ബാങ്ക് സജ്ജമാക്കും. പിണറായി സര്‍ക്കാരിന്റെ നയം അല്ല നടപ്പാക്കുക. കിഫ്ബിയെ കുറിച്ച് വിശദമായി പഠിക്കുകയാണ്. പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും നയപരമായ തീരുമാനം കിഫ്ബിയുടെ കാര്യത്തില്‍ ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്ദേമാതരത്തെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയ ഐഡിയോളജി എല്ലാവര്‍ക്കും ഉണ്ടെന്നാണ് വി ഡി സതീശന്‍ പ്രതികരിച്ചത്.

സംസ്ഥാനത്തിന് റോളില്ലെന്നായിരുന്നു ഇഡി റെയ്ഡിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെയുള്ള അന്വേഷണ ഭാഗമായാണ് ഇഡി നടപടികള്‍. കേന്ദ്ര ഏജന്‍സികളെകുറിച്ച് ഞങ്ങള്‍ക്കും പരാതികളുണ്ട്. എല്ലായിടത്തും വെച്ച് ചോദ്യങ്ങള്‍ ചോദിച്ചു. എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം. മൗനി ബാബയെന്നടക്കം വിമര്‍ശിച്ചു. പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചു. ഉചിതമായ സമയത്ത് മറുപടി പറയുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. ഇഡി റെയ്ഡില്‍ പിണറായി കുറ്റപ്പെടുത്തിയത് രാഹുല്‍ ഗാന്ധിയെ ആണ്. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്? അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. കോടതി അനുവദിച്ച കേസില്‍ അന്വേഷണം തടയില്ലെന്നും അന്വേഷണം നടത്തിയതിനെ വിമര്‍ശിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോദി-വിഡി ഡീലാണ് റെയ്‌ഡെന്ന സിപിഎം ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം താന്‍ പറഞ്ഞത് കൊണ്ടാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ വാക്കുകള്‍. 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ താന്‍ മോദിയോട് നിര്‍ദേശിച്ചു. മോദി അപ്പോള്‍ തന്നെ ഫോണെടുത്ത് വിളിച്ച് റെയ്ഡിന് നിര്‍ദേശം നല്‍കി. സതീശന്‍ ആദ്യമായൊരു കാര്യം പറഞ്ഞതല്ലേയെന്ന് മോദി കരുതി. ഇതാണ് മുന്‍മന്ത്രിമാരുള്‍പ്പടെ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ കേള്‍ക്കുന്ന താന്‍ കരയണോ ചിരിക്കണോ എന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പരിഹസിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026