l o a d i n g

കേരള

'ആര്‍ത്തവ അവധി പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കും'; പ്രഖ്യാപനത്തിനെതിരെ മുന്‍ വനിതാലീഗ് നേതാവും ബി.ജെ.പി നേതാവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 30, 2026

കോഴിക്കോട്/തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസം ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ പ്രമുഖ വനിതാ നേതാക്കള്‍ രംഗത്ത്. അവധി നല്‍കുന്നത് പെണ്‍കുട്ടികളോടുള്ള കരുതലായി കാണാമെങ്കിലും, ഇത് പ്രായോഗികമായി അവരുടെ സ്വകാര്യതയെയും മാനസികാവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് മുന്‍ വനിതാലീഗ് നേതാവ് നൂര്‍ബീന റഷീദും മുന്‍ ഡി.ജി.പിയും ബി.ജെ.പി തിരുവനന്തപുരം കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയും ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പുകളിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണങ്ങള്‍.

'പെണ്‍കുട്ടികളുടെ സ്വകാര്യത പരമപ്രധാനമാണ്. വിദ്യാലയങ്ങളില്‍ ഇത്തരം അവധികള്‍ ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ കുട്ടികളുടെ ആര്‍ത്തവ ദിവസങ്ങള്‍ മറ്റുള്ളവര്‍ അറിയാന്‍ ഇടയാകും. ഇത് പെണ്‍കുട്ടികളില്‍ വലിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.' നൂര്‍ബീന റഷീദ് പറഞ്ഞു.
ആരോഗ്യപരമായ അവകാശങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുമ്പോള്‍ തന്നെ, ഇത്തരം നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ തീര്‍ത്തും സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുന്നതുമായ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പുതിയ നയം പെണ്‍കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്‍ അബലകളാക്കുമോ എന്ന് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ചോദിച്ചു. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും കഠിനമായ വേദനയുള്ളപ്പോള്‍ പോലും താന്‍ സ്‌കൂളിലോ ഐ.പി.എസ് പരിശീലന കാലത്തോ ഇത്തരം അവധികള്‍ എടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 'മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും വിദ്യാലയവും നാട്ടുകാരും ഒക്കെ ഏതു കുട്ടിക്കാണ് എപ്പോഴാണ് ആര്‍ത്തവം എന്ന് കൃത്യമായി അറിയും. ഇതാണോ മെന്‍സ്ട്രല്‍ ഡിഗ്‌നിറ്റി (ആര്‍ത്തവ അന്തസ്സ്)? ഇതൊരു നാണക്കേടല്ലേ?' ശ്രീലേഖ ചോദിച്ചു.

ഇത്തരം അവധി സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്കായി വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ശ്രീലേഖ നിര്‍ദ്ദേശിച്ചു. അതിയാവശ്യ ഘട്ടങ്ങളില്‍ സൗജന്യ വേദനസംഹാരികള്‍ സ്‌കൂളുകളില്‍ ലഭ്യമാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഗുണകരമാകും. ഈ കാരണം പറഞ്ഞ് ഒരു പെണ്‍കുട്ടിയും പഠിക്കാന്‍ പോകാതിരിക്കാന്‍ ആഗ്രഹിക്കില്ലെന്നും മാതാപിതാക്കള്‍ ഇതിന് സമ്മതിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇരു നേതാക്കളുടെയും പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026