l o a d i n g

ഇന്ത്യ

രാജ്യസഭയിലേക്ക് ഖര്‍ഗെ വീണ്ടും; ജോര്‍ജ് കുര്യന് സീറ്റില്ല മന്ത്രി സ്ഥാനത്തുനിന്ന് പുറത്തേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2026

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചു. കര്‍ണാടകയില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ഖര്‍ഗെയ്‌ക്കൊപ്പം പവന്‍ ഖേര, മന്‍സൂര്‍ അലി ഖാന്‍ എന്നിവരും കര്‍ണാടകയില്‍ നിന്ന് ജനവിധി തേടും. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു: മധ്യപ്രദേശ്: മീനാക്ഷി നടരാജന്‍, രാജസ്ഥാന്‍: നീരജ് ധങ്കി, തമിഴ്നാട്: പ്രവീണ്‍ ചക്രവര്‍ത്തി, ജാര്‍ഖണ്ഡ്: പ്രണവ് ഝാ.

അതേസമയം, രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ബിജെപി നേതൃത്വം പ്രമുഖരായ ചില നേതാക്കളെ ഒഴിവാക്കി. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും മറ്റൊരു കേന്ദ്രമന്ത്രിയായ രവിനീത് സിങ് ബിട്ടുവും പട്ടികയില്‍ ഇടംപിടിച്ചില്ല. ഈ മാസം 21-ന് കാലാവധി അവസാനിക്കുന്ന ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ അദ്ദേഹത്തെ ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ തീരുമാനം.

ബിജെപി പ്രഖ്യാപിച്ച മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികള്‍: മധ്യപ്രദേശ്: തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍, രാജസ്ഥാന്‍: സതീഷ് പൂനിയ, അരുണാചല്‍ പ്രദേശ്: തായ് തഗക്ക്, ഗുജറാത്ത്: രജുഭായ് ശുക്ല, മുകേഷ് ഭായ് റത്ത്വ, മന്‍സിങ് പര്‍മര്‍, ജിതേന്ദ്ര മേഘ്ജിഭായ് കന്‍സരിയ, മണിപ്പൂര്‍: എ. ശാരദ ദേവി

ഈ തിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെ സഭാംഗങ്ങളുടെ പട്ടികയില്‍ വലിയ അഴിച്ചുപണികള്‍ക്കാണ് ഇരു പാര്‍ട്ടികളും തുടക്കം കുറിച്ചിരിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026