l o a d i n g

ഗൾഫ്

ദമ്മാം വാഴക്കാട് വെല്‍ഫെയര്‍ സെന്ററിന് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2026

ദമ്മാം: ഇരുപത്തിയാറാം വര്‍ഷത്തിലേക്ക് പ്രവേശിച്ച ദമ്മാം വാഴക്കാട് വെല്‍ഫെയര്‍ സെന്ററിന്റെ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ അല്‍ഖോബാറില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റ് മുജീബ് കളത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യവസായ പ്രമുഖനും ഡിമാ ടിഷ്യൂ മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും റേഡിയോ അവതാരകനുമായ നിയാസ് ഇ. കുട്ടി മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവര്‍ത്തകന്‍ സുബൈര്‍ ഉദിനൂര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍: പ്രസിഡന്റ്: ജാവിഷ് അഹമ്മദ് സി.കെ, ജനറല്‍ സെക്രട്ടറി: ഷറഫുദ്ധീന്‍ എം.പി, ട്രഷറര്‍: ഷാഹിര്‍ ടി.കെ, രക്ഷാധികാരി: മുജീബ് കളത്തില്‍, സീനിയര്‍ വൈസ് പ്രസിഡന്റ്: ഹമീദ് പി.കെ, ഓര്‍ഗനൈസിംഗ് സെക്രട്ടറി: അമാന്‍ ശിബിലി, സ്‌ക്രീനിംഗ് കമ്മിറ്റി കണ്‍വീനര്‍: അഷ്റഫ് പി.ടി, റിലീഫ് കോര്‍ഡിനേറ്റര്‍: ഷബീര്‍ ആക്കോട്, വൈസ് പ്രസിഡന്റുമാര്‍: നഫീര്‍ തറമ്മല്‍, റഹ്‌മത്ത്, റശീദ് പി.ടി, ജോയന്റ് സെക്രട്ടറിമാര്‍: ഫവാസ് ഒ.കെ, അഫ്താബ്, ഉനൈസ്.

മുജീബ് കളത്തില്‍, ജാവിഷ് അഹമ്മദ്, ഷബീര്‍ ആക്കോട്, ഹമീദ് പി.കെ, നഫീര്‍ തറമ്മല്‍ എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍. ഹാഫിസ് മുണ്ടുമുഴി ഖിറാഅത്ത് നടത്തി. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഷബീര്‍ ആക്കോടും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ യാസര്‍ തിരുവാലൂരും അവതരിപ്പിച്ചു.

25 വര്‍ഷം പൂര്‍ത്തിയാക്കിയ മുജീബ് കളത്തില്‍, ബി.കെ. കുഞ്ഞുമുഹമ്മദ്, ബി.കെ. സുലൈമാന്‍, അബ്ദുല്‍ ജബ്ബാര്‍ ഇ.കെ, അബ്ദുല്‍ ഹമീദ് പി.കെ, അബ്ദുല്‍ മുനീര്‍ കെ, ഷബീര്‍ ടി.കെ, സലിം പരപ്പത്ത്, മുഹമ്മദ് കോയ എം.പി എന്നിവരെ ചടങ്ങില്‍ മെമെന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന ഗാനവിരുന്നിന് ഷറഫുദ്ധീന്‍ എം.പി നേതൃത്വം നല്‍കി. വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ അംഗങ്ങള്‍ക്ക് പുറമെ റിന്‍ഷാദ് താമരശ്ശേരിയും ഗാനങ്ങള്‍ ആലപിച്ചു. ഷറഫുദ്ധീന്‍ എം.പി സ്വാഗതവും ഷാഹിര്‍ ടി.കെ നന്ദിയും പറഞ്ഞു.
1.ജാവിഷ് അഹമ്മദ്, ഷറഫുദ്ധീന്‍, ഷാഹിര്‍. 2. ദമ്മാം വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ ഡോ: മുഹമ്മദ് ഷാഫി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026