l o a d i n g

ഗൾഫ്

ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂണ്‍ 12-ന്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2026

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂണ്‍ 12 വെള്ളിയാഴ്ച സുമൈസി ആശുപത്രിയില്‍ നടക്കും. ക്യാമ്പിന്റെ മുന്നോടിയായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമായി. സബര്‍മതി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു.

ജീവന്‍ രക്ഷിക്കുന്ന മഹത്തായ സാമൂഹിക ദൗത്യമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ക്യാമ്പ് ചെയര്‍മാന്‍ ഷിഹാബ് കൊട്ടുകാട്, ജനറല്‍ കണ്‍വീനര്‍ മാത്യു ജോസഫ്, കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തന പദ്ധതികളും വിശദീകരിച്ചു. റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒഐസിസിയുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രാദേശിക സംഘടനകള്‍, മുഖ്യധാരാ കൂട്ടായ്മകള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ രക്തദാനം ചെയ്യാന്‍ സന്നദ്ധരായവരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

രക്തദാതാക്കളുടെ രജിസ്‌ട്രേഷന്‍, മെഡിക്കല്‍ പരിശോധനയും ക്രമീകരണങ്ങളും, ഭക്ഷണ സൗകര്യങ്ങള്‍, ഗതാഗത സംവിധാനം എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. റിയാദിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൊന്നായി ക്യാമ്പിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. 1500-ലധികം ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന രക്തദാന ക്യാമ്പിന് റിയാദിലെ പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഒഐസിസി നേതാക്കള്‍ അഭ്യര്‍ഥിച്ചു. രക്തദാനം മനുഷ്യജീവന്‍ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നാണെന്നും കൂടുതല്‍ പേര്‍ ഈ സംരംഭത്തിന്റെ ഭാഗമാകണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

യോഗത്തില്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മാത്യു ജോസഫ് നന്ദിയും രേഖപ്പെടുത്തി. ഒഐസിസി നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, സക്കിര്‍ ദാനത്, അമീര്‍ പട്ടണം, നിഷാദ് ആലങ്കോട്, ഷുക്കൂര്‍ ആലുവ, സൈഫ് കായംകുളം, ബഷീര്‍ കോട്ടയ്ക്കല്‍, ഷാജി മഠത്തില്‍, അലക്‌സ് കൊട്ടാരക്കര, ഹരീന്ദ്രന്‍ കണ്ണൂര്‍, ജോസഫ് കോട്ടയം, നാസര്‍ മാവൂര്‍, വൈശാഖ് കോഴിക്കോട്, ഡൊമിനിക് സാവിയോ, സൈനുദ്ദീന്‍ പാലക്കാട്, ഷംസീര്‍ പാലക്കാട്, നിസാര്‍ പള്ളിക്കശേരി, അഷ്‌റഫ് കായംകുളം, സിജോയ് എറണാകുളം, നാസര്‍ കല്ലറ, സൈനുദ്ദീന്‍ മലപ്പുറം, ഉമര്‍ അലി മലപ്പുറം, ഷറഫു ചിറ്റന്‍, അനീസ് എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026