l o a d i n g

ഗൾഫ്

ഹജ്ജിനു ശേഷമുള്ള തീര്‍ഥാടകരുടെ ആദ്യസംഘം മദീനയിലെത്തി; ഹൃദ്യമായ സ്വീകരണമൊരുക്കി കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 7, 2026

മദീന: ആത്മസാഫല്യത്തിന്റെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി, മക്കയില്‍ നിന്നുള്ള മലയാളി തീര്‍ത്ഥാടകരുടെ മദീന സന്ദര്‍ശന പ്രയാണം ആരംഭിച്ചു. കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴി പുണ്യഭൂമിയിലെത്തിയ ഹാജിമാരുടെ ആദ്യ സംഘമാണ് മദീനയിലെത്തിയത്.

ഇന്നലെ വൈകിട്ടോടെ മക്കയില്‍ നിന്നും ബസ് മാര്‍ഗ്ഗം പുറപ്പെട്ട സംഘത്തില്‍ സ്ത്രീകളും, പുരുഷന്മാരുംം അടക്കം എണ്ണൂറ്റി അറുപതോളം തീര്‍ത്ഥാടകരാണുണ്ടാിരുന്നത്. പ്രവാചകന്റെ അതിഥികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മദീന കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പരിസരത്ത് സജ്ജീകരിച്ചിരുന്നത്. മദീനയുടെ പരമ്പരാഗത അതിഥി സല്‍ക്കാര രീതി അനുസ്മരിപ്പിക്കും വിധം പുഞ്ചിരിയോടെ മധുരപലഹാരങ്ങളും ഈത്തപ്പഴങ്ങളും പാനീയങ്ങളും നല്‍കിയാണ് വളണ്ടിയര്‍മാര്‍ ഹാജിമാരെ സ്വീകരിച്ചത്. ദീര്‍ഘദൂര ബസ് യാത്രയുടെ ക്ഷീണവുമായി എത്തിയ തീര്‍ത്ഥാടകര്‍ക്ക് കെ.എം.സി.സി. പ്രവര്‍ത്തകരുടെ സ്‌നേഹനിര്‍ഭരമായ സ്വീകരണം ഏറെ ആശ്വാസമേകി.

മദീനയിലെ മര്‍ക്കസിയ ഏരിയയിലുള്ള 'അല്‍ സഹറ', 'അന്തലൂസ് പാലസ്' എന്നീ ഹോട്ടലുകളിലാണ് ആദ്യ മലയാളി സംഘത്തിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഹറമിനോട് തൊട്ടടുത്തുള്ള ഈ ഹോട്ടലുകളില്‍ ഹാജിമാര്‍ക്ക് ആവശ്യമായ ലഗേജ് എത്തിക്കാനും മുറി ക്രമീകരണങ്ങള്‍ സുഗമമാക്കാനും കെ.എം.സി.സി. ഹജ്ജ് സെല്‍ വളണ്ടിയര്‍മാര്‍ മുന്‍നിരയിലുണ്ടായിരുന്നു. പ്രവാചക നഗരിയില്‍ എട്ടു ദിവസത്തെ താമസവും പ്രാര്‍ത്ഥനകളും പുണ്യ റൗള ശരീഫ് സിയാറത്തും പൂര്‍ത്തിയാക്കിയ ശേഷം ഈ സംഘം ജൂണ്‍ 13-ന് നാട്ടിലേക്ക് തിരിക്കും.

കെ.എം.സി.സി. സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് ശരീഫ് കാസര്‍കോട്, ജനറല്‍ സെക്രട്ടറി അഷ്റഫ് അഴിഞ്ഞിലം, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് മുനമ്പം, ഹജ്ജ് സെല്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ നഫ്സല്‍ മാസ്റ്റര്‍, കോര്‍ഡിനേറ്റര്‍ നാസര്‍ തടത്തില്‍, കണ്‍വീനര്‍ മജീദ് അരിമ്പ്ര, ട്രഷറര്‍ ശംസു മലബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ കെ.എം.സി.സി. വിങ്ങുകളെ പ്രതിനിധീകരിച്ച് ജലീല്‍ കുറ്റ്യാടി, സെഫീര്‍ മാരിയാട്, മുജീബ് കോതമംഗലം, അഷ്റഫ് ഒമാനൂര്‍, ഗഫൂര്‍ പട്ടാമ്പി, മുസ്തഫ പെരിമ്പലം, സലാം മഞ്ചേരി, സൈനു മലയില്‍, ഷെമീര്‍ അണ്ടോണ, സിദ്ധീഖ് അബാന്‍ എന്നിവരും, വനിതാ വിങ് നേതാക്കളായ റസ്മിയ അഷ്റഫ്, റംസീന മന്‍സൂര്‍, സുമയ്യ ആഷിഖ്, സൈനബ അബ്ദുറഹ്‌മാന്‍, തസ്ലീന അബ്ദുല്‍ ജലീല്‍, അജീന മുജീബ്, ബുഷറ മുനീര്‍, ഹസ്‌ന സഫീര്‍ എന്നിവരും സ്വീകരണ ചടങ്ങില്‍ സംബന്ധിക്കുകയും ഹാജിമാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

വരും ദിവസങ്ങളില്‍ കൂടുതല്‍ ഹാജിമാര്‍ മദീനയിലേക്ക് എത്താനിരിക്കെ, തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ആരോഗ്യ പരിപാലനം, വഴിതെറ്റുന്നവര്‍ക്കുള്ള സഹായം, മറ്റ് അടിയന്തര സേവനങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ വനിതകളും കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന വിപുലമായ വളണ്ടിയര്‍ വിങ് ഇരുപത്തിനാല് മണിക്കൂറും സജീവമായി രംഗത്തുണ്ടാകുമെന്ന് കെ.എം.സി.സി. ഭാരവാഹികള്‍ അറിയിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026